കൊച്ചി: നഗരത്തിലെ ലഹരി മാഫിയയുടെ മൂന്ന് രഹസ്യ കേന്ദ്രങ്ങളിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ അതിമാരകമായ ലഹരി മരുന്നുകളുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ.[www.malabarflash.com]
നാർകോട്ടിക് ടോപ്പ് സീക്രട്ട് ഗ്രൂപ് എന്ന പേരിൽ രൂപവത്കരിച്ച വിവരശേഖരണ ശൃംഖലയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എറണാകുളം ബാനർജി റോഡിൽ ഓകെ ക്ലബിന്റെ ഭാഗത്തുനിന്ന് ജൻറിൽമാൻ എക്സ്റ്റസി പിൽസ് എന്നറിയപ്പെടുന്ന മെഥിലിൻ ഡയോക്സി മെറ്റാ ആംഫിറ്റമിൻ അടങ്ങിയ ഒമ്പത് ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പന്നിയങ്കര സ്വദേശി ഫാത്തിമ നിവാസിൽ സഫാൻ (22), കാലിഫോർണിയ-9 എന്നറിയപ്പെടുന്ന 140 മില്ലിഗ്രാം തൂക്കംവരുന്ന ഒമ്പത് ത്രീ ഡോട്ടട് എൽ.എസ്.ഡി സ്റ്റാമ്പുമായി കോഴിക്കോട് കാരപ്പറമ്പ് തറേൽപ്പറമ്പ് വീട്ടിൽ അക്ഷയ് (22), എറണാകുളം നോർത്ത് ഭാഗത്ത് വിൽപനക്ക് എത്തിച്ച 15 ഗ്രാം ഹഷീഷ് ഓയിലുമായി തിരുവനന്തപുരം ചിറയിൻകീഴ് കഠിനക്കുളം മണക്കാട്ടിൽ വീട്ടിൽ മണികണ്ഠൻ (32), കോഴിക്കോട് ബേപ്പൂർ അരക്കിണർ കെ.ടി ഹൗസിൽ അബിനാസ് (26), കണ്ണൂർ കാൽടെക്സ് സ്വദേശി പടിക്കൽ വീട്ടിൽ ജൻഷീർ (33) എന്നിവരാണ് പിടിയിലായത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനും ഉന്മാദലഹരിയിൽ ജീവിക്കാനുമാണ് പ്രതികൾ ലഹരിവ്യാപാരം നടത്തിയിരുന്നത്

No comments:
Post a Comment