Latest News

ആര്‍ദ്ദ്രം കാരുണ്യ നിധി നിലവില്‍ വന്നു

കാഞ്ഞങ്ങാട്: സാമൂഹ്യ സേവനം ആരാധനയായ് കാണുകയും ആലംബ ഹീനര്‍ക്കഭയമേകും വിധം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്ത് കാല യവനികയില്‍ മണ്‍മറഞ്ഞ പി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാടിലെ അഭ്യൂത കാക്ഷിംകളുടെ ഒരു കൂടിയാലോചന യോഗം അതിഞ്ഞാല്‍ ഗ്രീന്‍ സ്റ്റാറിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു.[www.malabarflash.com]

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലിഗ് ജനറല്‍ സെക്രട്ടറി ഹമീദ് ചേരക്കാടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് പ്രസിഡണ്ട് സി.എച്ച് സുലൈമാന്‍ ഹാജി സ്വാഗതം പറഞ്ഞു എ.പി.ഉമ്മര്‍, സി കെ റഹ്മത്തുള്ള, കെ എം മുഹമ്മദ് കുഞ്ഞി, കെകെ അബ്ദുളളഹാജി, എ അബ്ദുള്ള, പി എം ഫൈസല്‍, ഖാലിദ് അറബിക്കാടത്ത്, എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.
ആര്‍ദ്രം മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക കാരുണ്യ നിധി എന്ന് നാമകരണം ചെയ്ത കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരിയായി മെട്രോ മുഹമ്മദ് ഹാജിയെ തെരഞ്ഞെടുത്തു.
എ പി ഉമര്‍ (ചെയര്‍മാന്‍), ഖാലിദ് അറബിക്കാടത്ത് (വര്‍ക്കിംഗ് ചെയര്‍മാന്‍), പി.എം.ഫൈസല്‍, വണ്‍ ഫോര്‍ അഹമ്മദ്, കെ.എം.മുഹമ്മദ് കുഞ്ഞി, പി.പി.അബ്ദുല്‍ റഹ്മാന്‍, അബ്ദുള്ള ചിത്താരി, എ.അബ്ദുള്ള (വൈസ് ചെയര്‍മാന്മാര്‍), സി കെ റഹ്മത്തുള്ള (ജനറല്‍ കണ്‍വിനര്‍), അഹ്മദ് കിര്‍മാണി (വര്‍ക്കിംഗ് കണ്‍വിനര്‍), ഹമീദ് ചേരക്കാടത്ത്, സന മാണിക്കോത്ത്, ഹറൂണ്‍ ചിത്താരി, എം.എ.റഹ്മാന്‍ മുട്ടുന്തല, സാക്കിര്‍ പി.സി, എം.എം.കെ. മുഹമ്മദ് കുഞ്ഞി (കണ്‍വീനന്മാര്‍), കെ കെ അബ്ദുള്ള ഹാജി (ട്രഷര്‍).
കെ.മുഹമ്മദ് കുഞ്ഞി, എം.പി.ജാഫര്‍, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, സി.എം.ഖാദര്‍ ഹാജി, തെരുവത്ത് മൂസ്സ ഹാജി, പി.എം.ഫറൂഖ് ഹാജി, എ ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി.മുഹമ്മദ് കുഞ്ഞി, മുബാറക്ക് ഹസൈനാര്‍ ഹാജി, എന്‍.എ.ഖാലിദ്, എം.ഇബ്രാഹിം, സി.എച്ച് സുലൈമാന്‍ ഹാജി, പി.അബ്ദുല്‍ കരിം എന്നിവര്‍ രക്ഷാധികാരികളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.