മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ എല്‍.ഡി.എഫ്. റോഡ് ഷോയ്ക്കിടെ സംഘര്‍ഷം. പൊന്നാനി ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.[www.malabarflash.com]
തീരദേശത്തെ വീടുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറില്‍ അഞ്ച് സ്ത്രീകള്‍ക്കും മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പൗറകത്ത് സുഹൈല്‍ (22), കുപ്പന്റെ പുരക്കല്‍ അഫ്രീദ് (20), ചക്കാച്ചിന്റെ പുരക്കല്‍ ഇബ്നു (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. റോഡ് ഷോ നടക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.
അതേ സമയം സി.പി.എം. പ്രവര്‍ത്തകരാണ് തീരദേശമേഖലയില്‍ അക്രമം നടത്തിയതെന്ന് മുസ്ലീം ലീഗും ആരോപിച്ചു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
No comments:
Post a Comment