Latest News

ഉദുമയുടെ മണ്ണിൽ സ‌്നേഹത്തുടിപ്പായി കെ പി സതീഷ‌്ചന്ദ്രൻ

ഉദുമ: കർഷക – കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ ഉദുമ മണ്ഡലത്തിൽ വീണ്ടും ഒരിക്കൽകൂടി കാസർകോട‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌് ചന്ദ്രന്റെ പര്യടനം. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽനിന്നാണ‌് പര്യടനം തുടങ്ങിയത‌്.[www.malabarflash.com] 
ബിരിക്കുളം, കുഴിയങ്ങാനം, കല്ലളി എന്നിവിടങ്ങളിലെ വീടുകളിലെത്തി വോട്ടഭ്യർഥിച്ചു. ബേഡകം പള്ളിക്കാലിലെ ബി കെ ഖാലിദ‌്, അശോകൻ നായർ, മുൻ കായികാധ്യാപകൻ കുണ്ടംകുഴിയിലെ കോടാത്ത‌് മാധവൻ നായർ, ഗംഗാധരൻ നായർ, അശോകൻ നായർ, കൃഷ‌്ണൻ നായർ എന്നിവരുടെ വീടുകളിലെത്തി വോട്ടഭ്യർഥിച്ചു. ബോവിക്കാനം ആലൂർ മുതലപ്പാറ സയ‌്ദ‌് അബ്ദുൽ ഖാദർ ആസാദ‌് കോയ തങ്ങൾ തുടങ്ങിയവരെ കണ്ട‌് പിന്തുണ അഭ്യർഥിച്ചു. പെരിയ കല്യോട്ട‌് വൻ സ്വീകരണമാണ‌്‌ സ്ഥാനാർഥിക്ക‌് ലഭിച്ചത‌്.
കൊലപാതകത്തിന്റെ മറവിൽ കമ്യൂണിസ‌്റ്റ‌് വേട്ട നടക്കുന്ന പ്രദേശത്ത‌് ആവേശ വരവേൽപ്പാണ‌് സതീഷ‌്ചന്ദ്രന‌് ലഭിച്ചത‌്.
കോൺഗ്രസുകാർ തകർക്കുകയും കൊള്ളയടിക്കുകയും ചെയ‌്ത വീടുകളിലെ സ‌്ത്രീകളടക്കം നിരവധി പേരാണ‌് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത‌്. 

തുടർന്ന‌് മഖാം ഉറൂസ‌് നടക്കുന്ന പാറപ്പള്ളിയിലെത്തി.
മാനവികതയ‌്ക്കും മത സൗഹാർദ്ദത്തിനും മാതൃകയായ ഉത്തര മലബാറിലെ തീർഥാടന കേന്ദ്രമാണ‌് പാറപ്പള്ളി. പിന്നീട‌് അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ടയുടെ കവാടത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിലെത്തി.
ബേക്കൽ, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിലെത്തി വോട്ടഭ്യർഥിച്ചു. പാലക്കുന്ന‌്, ഉദുമ, ചെമ്മനാട‌് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും വീടുകളിലും എത്തി വോട്ടഭ്യർഥിച്ചു. ഉദുമ മണ്ഡലം കൺവീനർ കെ വി കുഞ്ഞിരാമൻ സ്ഥാനാർഥിക്കൊപ്പമുണ്ടായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.