കുമ്പള: ഉമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ പെര്‍വാഡ് നാങ്കി കടപ്പുറത്തെ അലിയുടെ ഭാര്യ സുഹൈറ (28), മകന്‍ ഷഹ്സാദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. രാത്രി 8.30 മണിയോടെ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.[www.malabarflash.com]
രാത്രി 7.25ന് കാസര്‍കോട്ടുനിന്നും പുറപ്പെടേണ്ട പരശുറാം എക്സ്പ്രസ് വൈകി രാത്രി 8.25 മണിയോടെയാണ് കാസര്‍കോട്ടുനിന്നും പുറപ്പെട്ടത്. ഈ ട്രെയിന്‍ കടന്നുപോകുംവഴി ഇടിച്ചതാകാമെന്നാണ് നിഗമനം.
റെയില്‍വെ ട്രാക്കിന് സമീപം തന്നെയാണ് ഇവരുടെ വീട്. ബറാഅത്ത് രാവായതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ വരുന്നതിനിടെ ട്രാക്കില്‍ ഓടിക്കയറിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

No comments:
Post a Comment