പൊയിനാച്ചി: ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട് മടങ്ങവെ സ്കൂട്ടറിൽ നിന്ന് തല ചുറ്റി വീണ വീട്ടമ്മ ആശുപത്രിയിൽ ചികിത്സക്കിടയിൽ മരിച്ചു. ബട്ടത്തൂർ നെല്ലിയടുക്കം പാലക്കി വീട്ടിലെ പരേതനായ ഗുരുവയ്യയുടെ ഭാര്യ പി സുശീലയാണ് (67)മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച വൈകിട്ട് മകന്റെ കൂടെ ആശുപത്രിയിൽ പോയി വരുമ്പോൾ ചട്ടഞ്ചാലിൽ വെച്ചാണ് അപകടം നടന്നത്. മംഗലാപുരം സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീല വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
മക്കൾ: പി എൻ രാജേഷ്, പി എൻ കസ്തൂരി, പി എൻ രവീന്ദ്ര, പി എൻ ഗിരീഷ് കുമാർ, പി എൻ കലാവതി, പി എൻ മനമോഹന.
മരുമക്കൾ: വിദ്യ, ആനന്ദ, പ്രജ്ന, വിജയ ലക്ഷ്മി, ജനാർദ്ദനൻ, ഭാനുപ്രിയ
മരുമക്കൾ: വിദ്യ, ആനന്ദ, പ്രജ്ന, വിജയ ലക്ഷ്മി, ജനാർദ്ദനൻ, ഭാനുപ്രിയ
No comments:
Post a Comment