ഈ മാസം എട്ടിനാണ് എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞു ജനിച്ചത്. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംശയം തോന്നിയതിനെതുടര്‍ന്ന് അന്നുതന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ഗുരുതരമായ ഹൃദ്‌രോഗം ആണെന്ന് വ്യക്തമായി ഇതോടെ കുഞ്ഞിന് എറണാകുളം ലിസി ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.
കുട്ടിക്ക് ഹൃദയത്തിന്റെ വലത്തെ അറയില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. കൂടാതെ ഹൃദയത്തിന്റെ താഴത്തെ അറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവും ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് ലിസി ആശുപത്രിയില്‍ ചികില്‍സ ഒരുക്കിയത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ജനിച്ചതിന്റെ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചതന്നെ അടിയന്തരമായി ഹൃദ്‌രോഗ ചികില്‍സയ്ക്ക് വിധേയമാക്കുകയായിരുന്നു.
No comments:
Post a Comment