കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജകുടുംബമായ കണ്ണൂർ അറയ്ക്കൽ രാജവംശത്തിന്റെ 40-ാമത് സ്ഥാനപതിയായി സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റു.[www.malabarflash.com]
സിറ്റി അറയ്ക്കൽ കെട്ടിലെ ബീവിയുടെ സ്വവസതിയായ ‘അൽമാർ മഹലിൽ’ നടന്ന ലളിതവും പ്രൗഢവുമായ ചടങ്ങിലാണ് സ്ഥാനാരോഹണം നടന്നത്.
അറയ്ക്കൽ രാജകുടുംബത്തിന്റെ 39-ാമത് സ്ഥാനി ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ നിര്യാണത്തെത്തുടർന്നാണ് ആദിരാജ മറിയുമ്മ ബീകുഞ്ഞി ബീവി പുതിയ സുൽത്താനായി ചുമതലയേറ്റത്.
മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിരമിച്ച പരേതനായ എ.പി. ആലീപ്പിയുടെ ഭാര്യയാണ് ആദിരാജ മറിയുമ്മ. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൾ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഫീന എന്നിവർ മക്കളാണ്.
സിറ്റി ജുമാ മസ്ജിദിലെ ഉസ്താദ് ഷാജഹാൻ മൗലവിയുടെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അധികാരചിഹ്നങ്ങളായ നൂറ്റാണ്ടുകൾ പഴക്കമുള്ളതും അറയ്ക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ വിളക്ക്, ആചാരവാൾ, രേഖകൾ, പണ്ടാരസ്വത്തുക്കളുടെ താക്കോൽക്കൂട്ടം എന്നിവ സ്വീകരിച്ചാണ് പുതിയ സ്ഥാനപതി അധികാരമേറിയത്. അന്തരിച്ച ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ മകൾ ഖദീജ സോഫിയ ആദിരാജയാണ് അധികാരചിഹ്നങ്ങൾ കൈമാറിയത്.
ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദേശം വായിച്ചു. അനാരോഗ്യം മൂലമാണ് ചടങ്ങിൽ എത്താത്തതെന്നും അറിയിച്ചു. ചിറയ്ക്കൽ രാജകൊട്ടാരത്തിലെ രവീന്ദ്രവർമ രാജ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മുസ്ലിം ലീഗ് നേതാവ് അഷ്റഫ് ബംഗാളി മൊഹല്ല എന്നിവർ പങ്കെടുത്തു.
അറയ്ക്കൽ കുടുംബാംഗങ്ങളായ ആദിരാജ അബ്ദുൾ ഷുക്കൂർ, ഖദീജ സോഫിയ ആദിരാജ, ബീവിയുടെ പ്രതിനിധികളായി കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള പൈതൃക സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന പൗത്രൻ ആദിരാജ ഇംത്യാസ് അഹമ്മദ്, അറയ്ക്കൽ മ്യൂസിയം ചെയർമാൻ ആദിരാജ മുഹമ്മദ് റാഫി എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
ബ്രിട്ടീഷ് ആധിപത്യത്തോടെ രാജകീയ അധികാരങ്ങൾ നഷ്ടമായെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി കണ്ണൂർ, ലക്ഷദ്വീപ്, മാലദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആത്മീയ-രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് അധികാരവും നേതൃത്വവും നൽകിയ പ്രൗഢമായ രാജപാരന്പര്യമാണ് അറയ്ക്കൽ കുടുംബത്തിനുള്ളത്.

No comments:
Post a Comment