ബുള്ളറ്റ് 350, ബുള്ളറ്റ് 500, ഇലക്ട്ര മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിക്കുന്നു. ബ്രേക്ക് കാലിപ്പര്‍ ബോള്‍ട്ടില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കായാണ് ബുള്ളറ്റ് ബൈക്കുകളെ തിരിച്ചുവിളിക്കുന്നത്. മോഡലുകള്‍ പരിശോധിച്ച് തകരാര്‍ സൗജന്യമായി പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.[www.malabarflash.com]
2019 മാര്‍ച്ച് 20 -നും 2019 ഏപ്രില്‍ 30 -നുമിടയ്ക്ക് നിര്‍മ്മിച്ച ബുള്ളറ്റ്, ഇലക്ട്ര മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഏഴായിരം യൂണിറ്റുകളില്‍ പ്രശ്നസാധ്യതയുണ്ടെന്ന് കരുതുന്നു. വിപണിയില്‍ 1.21 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 -യ്ക്ക് വില. 1.88 ലക്ഷം രൂപയ്ക്കാണ് കരുത്തു കൂടിയ ബുള്ളറ്റ് 500 വില്‍പ്പനയ്ക്ക് വരുന്നത്.
ഇരു മോഡലുകളിലും 346 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ നാലു സ്ട്രോക്ക് പെട്രോള്‍ എഞ്ചിന്‍ തുടിക്കുന്നു. കാര്‍ബ്യുറേറ്റര്‍ സംവിധാനം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്സ്. ബുള്ളറ്റ് 500 -ന് എഞ്ചിന്‍ ശേഷി കൂടും. 24 bhp കരുത്തും 40.5 Nm torque -മുള്ള 499 സിസി യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനാണ് ബുള്ളറ്റ് 500 -ന്റെ ഹൃദയം.

No comments:
Post a Comment