ചെങ്ങന്നൂർ: ചെറിയനാട് സ്വദേശിനിയായ യുവതിക്ക് അഞ്ചരലക്ഷം സമ്മാനം അടിച്ചെന്ന മെസേജ് അയച്ചു പണം തട്ടിയെടുത്ത ബംഗാൾ സ്വദേശിയെ കോൽക്കത്തയിൽനിന്നു പിടികൂടി. സൗത്ത് 24 പർഗാനാ സ്വഡേപൂർ റോഡിൽ ബിപ്ലവ്ഘോഷ്(21) ആണ് പിടിയിലായത്. നാപ്റ്റോൾ ഓണ്‍ലൈൻ ഷോപ്പിംഗ് സ്ഥാപനത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]
ചെറിയനാട് സ്വദേശിയായ യുവതിയുടെ മൊബൈലിലേക്ക് അഞ്ചര ലക്ഷം സമ്മാനം അടിച്ചു എന്ന സന്ദേശം കഴിഞ്ഞ ഫെബ്രുവരി 16ന് അയച്ചു. സമ്മാനം ലഭിക്കണമെങ്കിൽ 5,600 രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു.
യുവതി 5,600 രൂപ അടച്ചു കഴിഞ്ഞപ്പോൾ പതിനായിരംകൂടി ഈ ആവശ്യത്തിലേക്കു വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഈ പണം അവർ ആവശ്യപ്പെട്ട അക്കൗണ്ടിൽ നിക്ഷേപിക്കാൻ എസ്ബിഐ ശാഖയിൽ ചെന്നപ്പോൾ ഇതു തട്ടിപ്പാണെന്നു പറഞ്ഞു കാഷ്യർ യുവതിയെ നിരുത്സാഹപ്പെടുത്തി.
എന്നാൽ, യുവതി അതു വകവയ്ക്കാതെ പണം അക്കൗണ്ടിൽ നിക്ഷേപിച്ചു. കാഷ്യർ ഈ വിവരം ബാങ്ക് മാനേജരുടെ ശ്രദ്ധയിൽപെടുത്തി. മാനേജർ ബാങ്കിന്റെ വിജിലൻസ് വിഭാഗത്തെ അറിയിച്ചു. വിജിലൻസിന്റെ അന്വേഷണത്തിൽ ഇത് അന്തർ സംസ്ഥാന തട്ടിപ്പ് ആണെന്നു മനസിലായതിനാൽ ബാങ്ക് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
പോലീസ് മേധാവിയുടെ നിർദേശപ്രകാരം എറണാകുളം ഐജി വിജയ് സാക്കറെ കേസ് അന്വേഷണം ഏറ്റെടുത്തു. സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചെറിയനാട് സ്വദേശിയായ യുവതി പണം നിക്ഷേപിച്ച അക്കൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്തി. അങ്ങനെയാണ് ബിപ്ലവ്ഘോഷ് അറസ്റ്റിലാകുന്നത്. ഇയാളെ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യംചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഇത്തരത്തിൽ 34 ലക്ഷം തട്ടിയെടുത്തതായും ആ പണം പിൻവലിച്ചതായും കണ്ടെത്തി.
ഇയാളെ കൂടാതെ മറ്റ് മൂന്നുപേരും കൂടി തട്ടിപ്പ് സംഘത്തിൽ ഉണ്ട്. ഇതുവരെ പരാതി നൽകാതിരുന്ന യുവതിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു. അഡീഷണൽ എസ്ഐ പ്രകാശ്, സിവിൽ പോലീസ് ഓഫീസർ എ. ബാലകൃഷ്ണൻ, സൈബർ പോലീസിലെ സിവിൽ പോലീസ് ഓഫീസർ രമേഷ് അരുണ്‍ കുമാർ എന്നിവർ കോൽക്കത്തയിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments:
Post a Comment