Latest News

എൻ.ഡി.എ മുന്നൂറിലേറെ സീറ്റുമായി ഭരണം നിലനിർത്തുമെന്ന്​ എക്​സിറ്റ്​ പോളുകൾ

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ​നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മുന്നണി 2014ലെ അതേ ശക്​തിയോടെ രാജ്യത്ത്​ അധികാരത്തിൽ തിരിച്ചെത്തുമെന്ന്​ മഹാഭൂരിഭാഗം എക്​സിറ്റ്​ പോൾ സർവേകളും.[www.malabarflash.com]

543 അംഗ ലോക്​സഭയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ 300ലേറെ സീറ്റുകൾ നേടുമെന്നാണ്​ മിക്ക സർവേകളും പ്രവചിക്കുന്നത്​. കോൺഗ്രസ്​ നയിക്കുന്ന യു.പി.എക്ക്​ 150 സീറ്റുപോലും ആരും പ്രവചിക്കുന്നില്ല. ഹിന്ദി ഹൃദയഭൂമി സംസ്​ഥാനങ്ങളിൽ കഴിഞ്ഞ തവണത്തെ അതേ തേരോട്ടമായിരിക്കും ബി.ജെ.പി നടത്തുകയെന്നും പശ്ചിമബംഗാൾ, ഒഡിഷ, കർണാടക സംസ്​ഥാനങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്​ചവെക്കുമെന്നും സർവേകൾ പറയുന്നു.  ഉത്തർപ്രദേശിൽ എസ്​.പി-ബി.എസ്​.പി മഹാസഖ്യത്തെ ബി.ജെ.പി മറികടന്നേക്കുമെന്നും പ്രവചനമുണ്ട്​.

റിപ്പബ്ലിക്​ ടി.വി-സി വോട്ടർ സർവേയിൽ എൻ.ഡി.എക്ക്​ 295 മുതൽ 315 വരെ സീറ്റ്​ പ്രവചിക്കുന്നു. 122-125 വരെ ​​​കോൺഗ്രസ്​ നേതൃത്വത്തിലുള്ള യു.പി.എയും  മറ്റുള്ളവർ 102-125 വരെയും നേടുമെന്നും റിപ്പബ്ലിക്​ പറയുന്നു. ടൈംസ്​ നൗവി​​​െൻറ കണക്കിൽ എൻ.ഡി.എ 306, യു.പി.എ 132, മറ്റുള്ളവർ 104 എന്നിങ്ങനെയാണ്​. എൻ.ഡി.എക്ക്​ 298ഉം യു.പി.എക്ക്​ 118ഉം മറ്റുള്ളവർക്ക്​ 127ഉം ആണ്​ ഇന്ത്യാ ന്യൂസ്​ പ്രവചിക്കുന്നത്​. എൻ.ഡി.ടി.വിയിൽ എൻ.ഡി.എ 300, യു.പി.എ 127, മറ്റുള്ളവർ 115 എന്നാണ്​. ​െഎ.എ.എൻ.എസ്​-സി വോട്ടർ സർവേയിൽ എൻ.ഡി.എക്ക്​ 287 സീറ്റ്​ പ്രവചിക്കു​േമ്പാൾ ബി.ജെ.പിക്ക്​ മാത്രമായി 236 ആണ്​.

നേത-ന്യൂസ്​ എക്​സ്​, എ.ബി.പി നീൽസൺ എന്നിവർ മാത്രമാണ്​ എൻ.ഡി.എക്ക്​ കേവല ഭൂരിപക്ഷത്തിലും താഴെ മാത്രം സീറ്റുകൾ പ്രവചിക്കുന്നുള്ളൂ. ഇതിൽ എൻ.ഡി.എ​ 242, യു.പി.എ 164, മറ്റുള്ളവർ 136 എന്നിങ്ങനെയാണ്​ നേടുക. എ.ബി.പി നീൽസൺ സർവേ എൻ.ഡി.എക്ക്​ 267ഉം യു.പി.എക്ക്​ 127 മറ്റുള്ളവർക്ക്​ 148 ഉം നൽകുന്നു. ബി.ജെ.പി ഒറ്റക്ക്​ 218ഉം കോൺഗ്രസ്​ 81ഉം ആയിരിക്കുമെന്നുമാണ്​ നീൽസൺ സർവേ. എൻ.ഡി.എ മുന്നണി 292 മുതൽ 312 വരെ നേടുമെന്നാണ്​ ന്യൂസ്​ 18 പറയുന്നത്​. യു.പി.എ 62-72ൽ ഒതുങ്ങുമെന്നും ഇവർ പ്രവചിക്കുന്നു.

ബി.ജെ.പി ഏറ്റവും കൂടുതൽ ഭയന്നിരുന്ന ഉത്തർപ്രദേശിൽ എസ്​.പി-ബി.എസ്​.പി മഹാസഖ്യത്തെ മറികടന്ന്​ 44 സീറ്റുവരെ പാർട്ടി നേടുമെന്നും മഹാസഖ്യം 34ൽ ഒതുങ്ങുമെന്നും ഒരു സർവേ ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പുകൾ വിജയിച്ച്​ തിരിച്ചുവരവ്​ പ്രതീതി സൃഷ്​ടിച്ച ഹൃദയഭൂമി സംസ്​ഥാനങ്ങളായ രാജസ്​ഥാൻ, മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​ എന്നിവിടങ്ങളിൽ 2014ലെ ഫലത്തിൽനിന്ന്​ വലിയ വ്യത്യാസം കാണില്ലെന്നാണ്​ ഭൂരിഭാഗം പ്രവചനങ്ങളും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.