നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചതിനു വെള്ളിയാഴ്ച പിടിയിലായ എയർപോർട്ടിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരൻ പത്തു തവണയായി 30 കിലോഗ്രാമിലേറെ അനധികൃത സ്വർണം കടത്തിയെന്നു റിപ്പോർട്ട്. പത്തു കോടി രൂപയോളം വില വരുന്ന സ്വർണമാണു കടത്തിയത്.[www.malabarflash.com]
അറസ്റ്റിലായ സിയാൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസി ബിഡബ്ല്യുഎഫ്എസിലെ സൂപ്പർവൈസർ നെടുമ്പാശേരി കരിയാട് സ്വദേശി പോൾ ജോസിനെ ചോദ്യം ചെയ്തതിൽനിന്നാണ് നേരത്തെ നടത്തിയ കള്ളക്കടത്തിന്റെ വിവരങ്ങൾകൂടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനു ലഭിച്ചത്. കള്ളക്കടത്ത് സ്വർണം പരിശോധനകളില്ലാതെ ഒരുതവണ വിമാനത്താവളത്തിനു പുറത്തെത്തിക്കുന്നതിന് 60,000 രൂപ വീതം ലഭിച്ചിരുന്നതായും ഇയാൾ വെളിപ്പെടുത്തിയെന്ന് അധികൃതർ പറഞ്ഞു.
വിമാനത്താവളത്തിനു തൊട്ടടുത്തുതന്നെയാണ് ഇയാളുടെ വീട്. അതിനാൽ അവധിദിവസങ്ങളിലും ഇയാൾ വിമാനത്താവളത്തിലും ഗ്രൗണ്ട് ഹാൻഡ്ലിംഗ് കരാറുകാരായ ബിഡബ്ല്യുഎഫ്എസ് ഓഫീസിലും എത്താറുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം എളങ്കൂർ സ്വദേശി പറമ്പൻ മുഹമ്മദ് അഷറഫിൽനിന്നു വിമാനത്താവളത്തിലെ ടോയ്ലറ്റിൽവച്ചാണ് പോൾ ജോസ് സ്വർണം ഏറ്റുവാങ്ങിയത്.
ഇതു പരിശോധന കൂടാതെ പുറത്തെത്തിക്കുകയായിരുന്നു പോൾ ജോസഫിന്റെ ദൗത്യം. സ്വർണം കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഏഴു വർഷമായി ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗം ജീവനക്കാരനായിരുന്ന പോൾ ജോസഫ് ഏകദേശം ഒരു വർഷം മുമ്പാണു സൂപ്പർവൈസറായത്. നേരത്തെ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് അംഗമായിരുന്നുവെങ്കിലും സൂപ്പർവൈസർ സ്ഥാനത്തേക്കു പിന്തുണച്ചില്ലെന്നാരോപിച്ചു യൂണിയൻ പരിപാടികളിൽനിന്നെല്ലാം ഇയാൾ വിട്ടുനിൽക്കുകയായിരുന്നുവെന്നു യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് പറഞ്ഞു.
യാത്രക്കാരൻ മുഹമ്മദ് അഷറഫ് പലവട്ടം ബിസിനസ് ക്ലാസ് ടിക്കറ്റിൽ ദുബായ് യാത്ര ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം പിന്നിൽ സ്വർണക്കടത്തായിരുന്നുവെന്നും കരുതുന്നു. ആർക്കുവേണ്ടിയാണു സ്വർണം കൊണ്ടുവന്നതെന്ന് ഇതുവരെ ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണക്കള്ളക്കടത്തിനു കസ്റ്റംസിന്റെ പിന്തുണയുണ്ടെന്നു ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗവും ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നു കസ്റ്റംസും പരസ്പരം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇടനിലക്കാരായി പ്രവർത്തിച്ച ഇരുവിഭാഗത്തിലെയും ജീവനക്കാർ പലപ്പോഴും പിടിയിലായിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ള പ്രതികളെ കൊച്ചി സാമ്പത്തിക കുറ്റാന്വേഷണ കോടതി റിമാൻഡ് ചെയ്തു.

No comments:
Post a Comment