Latest News

സംഘര്‍ഷ സാധ്യത:ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് ബഹ്‌റൈന്‍

മനാമ: അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.[www.malabarflash.com]

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അമേരിക്ക കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സജ്ജീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തിലാണ് ബഹ്‌റൈന്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര നിരോധിക്കുന്നത്.

ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയങ്ങളില്‍ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ അമേരിക്കയും തിരിച്ചുവിളിച്ചിരുന്നു. ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതിനൊപ്പം ഇതിനായി പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.