Latest News

ഹജ്ജ്​ യാത്രനിരക്ക് നി​ശ്ച​യി​ച്ചു​: കരിപ്പൂർ: 2,45,500, നെടുമ്പാശ്ശേരി 2,46,500

ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തീ​ർ​ഥാ​ട​ക​രുടെ യാ​ത്ര​നി​ര​ക്ക്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി നി​ശ്ച​യി​ച്ചു.[www.malabarflash.com]

അ​സീ​സി​യ കാ​റ്റ​ഗ​റി​യി​ൽ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​​ പു​റ​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ക​ൻ ഇ​ത്ത​വ​ണ അ​ട​ക്കേ​ണ്ട​ത്​ 2,45,500 രൂ​പ. ആ​ദ്യ ര​ണ്ട്​ ഗ​ഡു​വാ​യ 2,01,000 രൂ​പ കി​ഴി​ച്ച്​ 44,500 രൂ​പ​യാ​ണ്​ ഇ​നി അ​ട​ക്കേ​ണ്ട​ത്. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഇ​തേ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്​ 2,46,500 രൂ​പ​യാ​ണ്.

45,500 രൂ​പ ഇ​വി​ടെ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന​വ​ർ ഇ​നി അ​ട​ക്ക​ണം. നേ​ര​ത്തേ ഗ്രീ​ൻ കാ​റ്റ​ഗ​റി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന നോ ​കു​ക്കി​ങ്​ നോ ​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ (എ​ൻ.​സി.​എ​ൻ.​ടി) കാ​റ്റ​ഗ​റി​യി​ൽ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 2,82,500 രൂ​പ​യാ​ണ്​ നി​ര​ക്ക്. ആ​ദ്യ​ഗ​ഡു​ക്ക​ൾ കി​ഴി​ച്ച്​ ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ 81,550 രൂ​പ​യാ​ണ്​ അ​ട​ക്കേ​ണ്ട​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ഈ ​കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​ർ​ക്ക്​ 2,83,550 രൂ​പ​യു​മാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ ബാ​ക്കി തു​ക​യാ​യ 82,550 രൂ​പ​യാ​ണ്​ അ​ട​ക്കേ​ണ്ട​ത്. ഇ​രു വി​ഭാ​ഗ​ത്തി​ലും ക​രി​പ്പൂ​രി​​ലു​ള്ള​തി​നെ​ക്കാ​ൾ ആ​യി​രം രൂ​പ കൂ​ടു​ത​ലാ​ണ്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ.

ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ഇ​ക്കു​റി 10,400 പേ​രും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ 2,720 പേ​രു​മാ​ണ്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ, ബ​ലി​ക​ർ​മ കൂ​പ്പ​ൺ അ​പേ​ക്ഷ സ​മ​യ​ത്ത്​ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ 9,150 രൂ​പ ഓരോ ഹാ​ജി​ക്കും അ​ട​ക്ക​ണം. ര​ണ്ട്​ വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ ക​രി​പ്പൂ​രി​ൽ 12,200 രൂ​പ​യും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ 13,250 രൂ​പ​യു​മാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യുമ്പോ​ൾ അ​സീ​സി​യ കാ​റ്റ​ഗ​റി​യി​ൽ ഇ​ക്കു​റി ക​രി​പ്പൂ​രി​ൽ 23,300 രൂ​പ​യും ​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ 24,300 രൂ​പ​യും വ​ർ​ധി​ച്ചു. ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ ക​രി​പ്പൂ​രി​ൽ 26,200 ​രൂ​പ​യും 27,200 രൂ​പ​യു​മാ​ണ്​ കൂ​ടി​യ​ത്. 2018ൽ ​അ​സീ​സി​യ​യി​ൽ 2,22,200, ഗ്രീ​ൻ കാ​റ്റ​ഗ​റി 2,56,350 രൂ​പ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ച​ത്. അ​സീ​സി​യ​യി​ൽ 2017ൽ 2,01,750 ​രൂ​പ​യും 2016ൽ 1,83,300 ​രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്​. ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ 2017ൽ 2,35,150 ​രൂ​പ​യും 2016ൽ​ 2,17,150 ​രൂ​പ​യു​മാ​യി​രു​ന്നു കേ​​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി നി​ശ്ച​യി​ച്ച​ത്.

ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച​വ​ർ ആ​ദ്യ​ഗ​ഡു കി​ഴി​ച്ചു​ള്ള തു​ക ജൂ​ൺ 20ന്​ ​എ​സ്.​ബി.​ഐ, യൂ​നി​യ​ൻ ബാ​ങ്ക്​ ശാ​ഖ​ക​ളി​ൽ പ്ര​ത്യേ​ക പേ-​ഇ​ൻ-​സ്ലി​പ്​ ഉ​പ​യോ​ഗി​ച്ച്​ അ​ട​ക്ക​ണം. ക​വ​ർ ന​മ്പ​ർ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി വെ​ബ്​​സൈ​റ്റി​ൽ (http://hajcommittee.gov.in) പ​രി​ശോ​ധി​ച്ച്​ അ​ക്ക​മ​ഡേ​ഷ​ൻ കാ​റ്റ​ഗ​റി​യും എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ പ​ണം അ​ട​ക്കേ​ണ്ട​ത്. പ​ണം അ​ട​ച്ച ശേ​ഷം ര​സീ​തി​യു​ടെ കോ​പ്പി സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ഓ​ഫി​സി​ലേ​ക്ക്​ അ​യ​ക്ക​ണം.

മഹ്​റം സീറ്റിൽ കേരളത്തിൽനിന്ന്​ 55 പേർക്ക്​ അവസരം 
ക​രി​പ്പൂ​ർ: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ മ​ഹ്​​റം സീ​റ്റി​ലേ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​രി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ 55 പേ​ർ​ക്ക്​ അ​വ​സ​രം. 500 മ​ഹ്‌​റം സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍ ഈ ​വ​ര്‍ഷം ഹ​ജ്ജി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്ന​ത്. ഇ​തി​ലേ​ക്കാ​യി 937 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​വ​രി​ല്‍നി​ന്ന് ന​റു​ക്കെ​ടു​ത്താ​ണ് 500 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.