Latest News

ബായാര്‍ സ്വലാത്തും പ്രാര്‍ത്ഥനാ സമ്മേളനവും മെയ് 27 തിങ്കളാഴ്ച്ച

കുമ്പള: ബായാര്‍ മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23 രാവില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന സ്വലാത്ത് മജ്ലിസും പ്രാര്‍ത്ഥനാ സമ്മേളനവും നടക്കും. [www.malabarflash.com]

മെയ് 27 തിങ്കളാഴ്ച നോമ്പ് തുറയോടെ പരിപാടിക്ക് തുടക്കമാവും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി പരിപാടി ഉദ്ഘാടനം ചെയ്യും. 

അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ സ്വലാത്ത് മജ്ലിസിനും പ്രാര്‍ത്ഥനാ സംഗമത്തിന്നും നേതൃത്വം നല്‍കും. മുജമ്മഹ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകള്‍ക്കുള്ള സനദ് ദാനവും സമ്മേളനത്തില്‍ നടക്കും
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ലത്തീഫ് സഅദി പഴശ്ശി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ഇബ്രാഹിം ഫൈസി കന്യാന, അബ്ദുല്‍ ഖാദിര്‍ സഖാഫി കട്ടിപ്പാറ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യാസീന്‍ തങ്ങള്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹിയദ്ധീന്‍ കാമില്‍ സഖാഫി തൊക്കെ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹകീം മദനി കാറോപ്പടി, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, സിദ്ദീഖ് സഖാഫി ബായാര്‍, മൂസ സഖാഫി കളത്തൂര്‍, റഫീഖ് സഅദി ദേലംപാടി, സാദിഖ് ആവളം, ബഷീര്‍ പുളിക്കൂര്‍, ഷഫി സഅദി ഷിറിയ, അഷ്റഫ് സഅദി ആരിക്കടി, മുഹമ്മദ് സഖാഫി തൊക്കെ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, അബൂബക്കര്‍ സഅദി കാരോപാടി, മുഹമ്മദ് എം. പി, ആദം ആവള ഹമീദ് ഹാജി കല്‍പന, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല, മൂസ സഖാഫി പൈവളികെ, നിയാസ് സഖാഫി ആനക്കല്‍, ഖലീല്‍ മദനി ആവള തുടങ്ങിയവര്‍ സംബന്ധിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.