Latest News

പൊന്നാനിയില്‍ കത്രികയ്ക്ക് വച്ചത് കട്ടിംങ് പ്ലെയര്‍ കൊണ്ടുപോയി

പൊന്നാനി: തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൊന്നാനിയില്‍ താരമായത് ഇ.ടി മുഹമ്മദ് ബഷീര്‍ മാത്രമല്ല സമീറ കൂടിയാണ്. ആരാണ് സമീറ എന്ന ചോദ്യം നിങ്ങളില്‍ ഉണര്‍ന്നിട്ടുണ്ടാകും. വിശദമായി തന്നെ പറയാം, ആരാണ് സമീറയെന്ന്.[www.malabarflash.com]

പൊന്നാനിയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് പി.എ സമീറ. വോട്ടെണ്ണിയപ്പോള്‍ നേടിയ വോട്ടാണ് സമീറയെ ഇപ്പോള്‍ താരമാക്കിയിരിക്കുന്നത്. 16,228 വോട്ടാണ് സമീറ നേടിയത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും സമീറയ്ക്ക് ആയിരത്തിന് മുകളില്‍ വോട്ട് നേടി. അഞ്ചാം സ്ഥാനനവും നേടി.

തൃത്താലയില്‍ 3189 വോട്ടും തിരുരങ്ങാടിയില്‍ 1673 വോട്ടും താനൂരില്‍ 1664 വോട്ടും തിരൂരില്‍ 2255 വോട്ടും തവനൂരില്‍ 2450 വോട്ടും പൊന്നാന്നിയില്‍
2815 വോട്ടും സമീറ നേടി. ഇങ്ങനെ വോട്ട് നേടാന്‍ സഹായമായത് സ്വന്തം ചിഹ്നമാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായ പി.വി അന്‍വറിന്റെ ചിഹ്നമായ കത്രികയോട് സാമ്യമുള്ള കട്ടിംഗ് പ്ലെയറാണ് സമീറയുടെ ചിഹ്നം. ഈ സാമ്യമാണ് സമീറയ്ക്ക് വോട്ട് നേടി കൊടുത്തതെന്നാണ് നിരീക്ഷകില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. അന്‍വറിന്റെ അതേ പേരില്‍ എത്തിയ അപരന് പോലും ഇത്രയും വോട്ട് കരസ്ഥമാക്കാനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.