കാസര്‍കോട്: ബായാര്‍ മുജമ്മഉ സ്സഖാഫത്തിസുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ 23 രാവില്‍ ആയിരങ്ങള്‍ക്ക് ആത്മ സംസ്ത്രപ്തി നല്‍കി പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു.[www.malabarflash.com]
നോമ്പ് തുറയോടെ തുടങ്ങിയ പരിപാടി പുലര്‍ച്ചവരെ നീണ്ടുനിന്നു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ഥ കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി പരിപാടി ഉദ്ഘാടനം ചെയ്തു.
അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ സ്വലാത്ത് മജ്ലിസിനും പ്രാര്‍ത്ഥനാ സംഗമത്തിന്നും നേതൃത്വം നല്‍കി. മുജമ്മഹ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകള്‍ക്കുള്ള സനദ് ദാനവും സമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, ഹംസ മിസ്ബാഹി ഒട്ടപടവ് പ്രഭാഷണം നടത്തി.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹകീം മദനി കാറോപ്പടി, റഫീഖ് സഅദി ദേലംപാടി, അബൂബക്കര്‍ ഫൈസി പെരുവാഹി, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, സിദ്ദീഖ് സഖാഫി ബായാര്‍, സാദിഖ് ആവളം, ഷഫി സഅദി ഷിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, അബൂബക്കര്‍ സഅദി കാരോപാടി, റസാഖ് മദനി ബായാര്‍, ആദം ആവള, ഹമീദ് ഹാജി കല്‍പന, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല, മുസ്തഫ മുസ്ലിയാര്‍ കയര്‍കട്ട, അബ്ദുല്‍ റഹ്മാന്‍ സഅദി കുക്കാജെ, മുനീര്‍ സഖാഫി, മിഖദാദ് ഹിമമി, മൂസ സഖാഫി പൈവളികെ, നിയാസ് സഖാഫി ആനക്കല്‍, ഖലീല്‍ മദനി ആവള, ഉമര്‍ഹാജി കാടാച്ചിറ ഇബ്രാഹിം ഹജി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment