ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെയും, ദേലമ്പാടി, കാറഡുക്ക, ബെള്ളൂർ, കുറ്റിക്കോൽ പഞ്ചായത്തുകളിലെയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ മുളിയാർ പഞ്ചായത്ത് ആസ്ഥാനമായി സർക്കാർ ആർട്സ് ആൻറ് സയൻസ് കോളേജ് അനുവദിക്കണമെന്ന് ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]
എൻഡോസൾഫാൻ ബാധിത- പിന്നോക്ക, കാർഷിക മേഖലയിൽ നിന്ന് തുടർപഠനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ വൻതുക ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
സാമ്പത്തിക പരാധീനത മൂലം പലരും ഇടക്ക് വെച്ച് പഠനം നിർത്തുന്ന അവസ്ഥയുണ്ടാകുന്നുവെന്ന് യോഗം വിലയിരുത്തി.
പ്രസിഡണ്ട് എ.ബി.ശാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രറി ബി.അഷ്റഫ് സ്വാഗതം പറഞ്ഞു. മസൂദ് ബോവിക്കാനം, മൻസൂർ മല്ലത്ത്,ബാതിഷ പൊവ്വൽ, ഹസൈനവാസ്, എ.ടി.അബ്ദുല്ല ആലൂർ എ.ബി.അബ്ദുല്ല പ്രസംഗിച്ചു.

No comments:
Post a Comment