ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹത്തിന് കാർമ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച്ചയ്ക്ക് ശേഷമാണ് വിനോദ് മഹാരാജ എന്നയാൾക്കൊപ്പം 21-കാരി ഒളിച്ചോടിയത്. മധ്യപ്രദേശിലെ ശിർനോജ് നഗരത്തിലാണ് സംഭവം.[www.malabarflash.com]
മെയ് ഏഴിനായിരുന്നു യുവതിയുടെ വിവാഹം. വിനോദ് മഹാരാജയാണ് വിവാഹത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോയ യുവതി ആചാരത്തിന്റെ ഭാഗമായി മൂന്നാം ദിവസം വീട്ടിൽ തിരിച്ചെത്തി. പിന്നീട് വരന്റെ വീട്ടിലേക്ക് തിരിച്ച് പോയ യുവതിയെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസം മെയ് 23-ന് കാണാതായി. തുടർന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
അന്നേദിവസം ശിർനോജിൽ നടന്നൊരു വിവാഹത്തിൽ വിനോദ് കർമ്മികത്വം വഹിക്കാൻ എത്താതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയ വാർത്ത പുറംലോകമറിയുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി യുവതിയും വിനോദും തമ്മിൽ പ്രണയത്തിലാണ്. ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും 30000 രൂപയും എടുത്താണ് യുവതി വിനോദിനൊപ്പം പോയത്. അതേസമയം വിനോദ് വിവാഹിതനാണെന്നും അതിൽ രണ്ട് കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ വിനോദിന്റെ കുടുംബത്തിനെ കുറച്ച് ദിവസമായി കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.
No comments:
Post a Comment