റിയാദ്: സഊദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്ത മലയാളി യുവാവ് എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് അറസ്റ്റിലായി.[www.malabarflash.com]
വിമാനയാത്രക്കിടെ സിഗരറ്റ് വലിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് ദേഷ്യത്തിലായ കോട്ടയം സ്വദേശിയാണ് എയര്‍ ഹോസ്റ്റസിനു മുന്നില്‍ ലൈംഗിക ചേഷ്ട കാണിച്ച് അരിശം തീര്‍ത്തത്. വിമാനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വഴിമധ്യേ ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയപ്പോള്‍ ഇയാളെ അറസ്റ്റു ചെയ്തു.
ജിദ്ദയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള സഊദി എയര്‍ലൈന്‍സിലായിരുന്നു സംഭവം. സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരിക്കു നേരെ 24കാരനായ കോട്ടയം സ്വദേശിയായ അബ്ദുല്‍ ശാഹിദ് ശംസുദ്ദീന്‍ ആദ്യം അസഭ്യംപറഞ്ഞു. തുടര്‍ന്ന് സഹജീവനക്കാരെ വിളിച്ചുവരുത്തിയപ്പോഴാണ് ഇയാള്‍ പാന്റഴിച്ചു കാണിച്ചത്.
വിമാന ജീവനക്കാര്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററില്‍ അറിയിച്ചതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

No comments:
Post a Comment