ഉദുമ: അവധിക്കാലം ആഘോഷമാക്കി വര്‍ണ്ണ പുമ്പാറ്റകള്‍ ചന്ദ്രഗിരികരയില്‍ പറന്നിറങ്ങി. താളവും മേളവും പാട്ടും കൂത്തും കളിയും ചിരിയുമായി നാടിന്റെ നാനാഭാഗത്തു നിന്നും പൂമ്പാറ്റകള്‍ ഈ അവധികാലത്ത് അറിവിന്റെ വര്‍ണ്ണ വിസ്മയം തീര്‍ത്തു.[www.malabarflash.com]
പാറക്കടവ്- അംബാ പുരം മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, കളനാട് വാണിയര്‍ മൂല നവഭാരത് വായനശാല ആന്റ് ഗ്രന്ഥാലയം, ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചന്ദ്രഗിരി കടവത്ത് നടന്ന ചന്ദ്രഗിരി കരയിലൊരു പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് വാര്‍ഡ് മെമ്പര്‍ സൈത്തൂന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു .
എ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ഗോപാലന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ മോഹനനന്‍ മാങ്ങാട്, ശാലിനി ദാമോദരന്‍, കെ.ടി. ചന്ദ്രന്‍ , ഖലീല്‍ കടവത്ത്, പി.കെ. അശോകന്‍, സുനില്‍ മാങ്ങാട്, കബീര്‍ കടവത്ത്, ബാലാമണി വാണിയ മൂല എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള വിവിധ ഗെയിമുകള്‍ ,നാടന്‍ കളികള്‍, നാടന്‍ പാട്ടുകള്‍, കരകൗശല നിര്‍മ്മാണം, ഉണര്‍ത്തുപാട്ട്, ഒറിഗാമി, അറിവ്, ഒറിഗാമി, ഉറവകള്‍, സംവാദങ്ങള്‍, പുഴ നടത്തം, നാട്ടറിവുകള്‍, വിത്തെറിയല്‍ എന്നിവ നടത്തി.
ജി.ബി വല്‍സന്‍, ലോഹി മുന്നാട്, വി കെ സത്യന്‍, പയോട്ട അന്ത്രു, ടി രാജന്‍ എന്നിവര്‍ വിവിധ രസക്കൂട്ടുകള്‍ ഒരുക്കി. അമ്മമാരുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍, നാട്ടുകാരുടെ നേതൃത്വത്തില്‍ സ്‌നേഹ മഴ, ഭൂമിയെ പുഷ്പിണിയാക്കാന്‍ വിത്ത് ബോംബിഗ് എന്നിവയും ഒരുക്കി.
കുട്ടികള്‍ അപ്പൂപ്പന്‍ താടിയൊടൊപ്പം സഞ്ചരിച്ച്, വിത്ത് വിതരണത്തില്‍ പ്രകൃതിയുടെ സ്വാഭാവികതയറിയാന്‍, കാറ്റിന്റെ ഗതിയറിഞ്ഞ് അപ്പൂപ്പന്‍ താടി പറത്തി, ക്യാമ്പ് സോങ്ങ് പാടി അവധികാല ക്യാമ്പിന് സമാപനം കുറിച്ചു.
No comments:
Post a Comment