നീലേശ്വരം: കൊഴുന്തിൽ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ കൊഴുന്തിൽ മൈതാനത്ത് വെച്ച് ആഘോഷിച്ചു.[www.malabarflash.com]
അസോസിയേഷൻ പ്രസിഡന്റ് കെ.നാരായണ മാരാരുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് ആർ.ഡി.ഒ ശ്രീ. എൻ. ദേവീദാസ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ഡി.വൈ.എസ്.പി എം.സുനിൽകുമാർ (സ്പെഷ്യൽ ബ്രാഞ്ച് സി.ബി.ഐ വയനാട്), കലാ - കായിക - വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷനിലെ വിദ്യാർത്ഥികളെ എൻ. ദേവീദാസ് അനുമോദിച്ചു .

വാർഡ് കൗൺസിലർ എറുവാട്ട് മോഹനൻ, വയനാട് ഡി.വൈ.എസ്.പി എം.സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രൊഫ. എം. ചന്ദ്രശേഖരൻ സ്വാഗതവും വൈസ് പ്രസിഡന്റ് സി.എം.നാരായണൻ നായർ നന്ദിയും പറഞ്ഞു.
തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
No comments:
Post a Comment