Latest News

വിവാഹത്തിന് പോയ ബാലസംഘം പ്രവര്‍ത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും പുഴയില്‍ മുങ്ങി മരിച്ചു

മംഗളൂരു: കര്‍ണാടകയില്‍ വിവാഹത്തിന് പോയ ബാലസംഘം പ്രവര്‍ത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും പുഴയില്‍ മുങ്ങി മരിച്ചു. ഡിവൈഎഫ്‌ഐ കുമ്പള മേഖലാ സെക്രട്ടറിയും സിപിഐ എം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗവുമായ കോയിപ്പാടിയില്‍ താമസിക്കുന്ന ചന്ദ്രകാരണവരുടെ മകന്‍ അജിത്ത്കുമാര്‍ (37), കുമ്പള നായിക്കാപ്പ് മുളിയടുക്കയിലെ മണികണ്ഠന്റെ മകന്‍ മനീഷ് (16) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കല്ലടുക്ക മണിയിലനില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കുളിക്കുന്നതിനിടയില്‍ പുഴയില്‍ മുങ്ങിയ ബാലസംഘം പ്രവര്‍ത്തകരായ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അജിത്ത് മരിച്ചത്. നാട്ടുകാര്‍ മൂവരെയും തുമ്പ ഫാ. മുള്ളേഴ്‌സ് ആശുപത്രിയിയിലെത്തിച്ചെങ്കിലും അജിത്ത്കുമാറും മനീഷും മരിച്ചു.

കുമ്പളയിലെ യക്ഷിത് (13) ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ ബണ്ട്വാള്‍ ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരും. ബന്ധുവിന്റെ വിവാഹത്തിനാണ് അജിത്തും കുടുബവും കല്ലടുക്കയിലെത്തിയത്. വേനല്‍കാല അവധിയായതിനാല്‍ കുമ്പളയിലെ ബാലസംഘം പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പോയതായിരുന്നു.

വിവാഹ വീട്ടിനടുത്തുള്ള പുഴയില്‍ കുട്ടികളും മുതിര്‍ന്നവരും കുളിക്കാനിറങ്ങി. കരയില്‍ നിന്ന് കുളിക്കുന്നതിനിടയില്‍ മനീഷ് ആഴത്തിലേക്ക് മുങ്ങി. മനീഷിനെ രക്ഷിക്കാനായി അജിത്ത്കുമാറും പിന്നാലെ ഇറങ്ങി. എന്നാല്‍ നിലക്കിട്ടാതെ ഇരുവരും മുങ്ങിതാണു. മനിതയാണ് അജിത്തിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.