ഉദുമ: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസ് അക്രമം. കളനാട് എ കെ ജി നഗറിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഷൈലേഷ്(19), അജീഷ് (19), അനുലാല്‍ (20) എന്നിവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം 5.30 മണിയോടെ കളനാട് കട്ടക്കാല്‍ ഇടവുങ്കാലിലാണ് സംഭവം.[www.malabarflash.com]
ബൈക്കില്‍ വരികയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ഇടുവുങ്കാല്‍ ചാത്തംകൈയിലെയും കുമ്പളയിലെയും ആര്‍.എസ്.എസ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments:
Post a Comment