കുവൈത്ത് സിറ്റി: വ്യാജ ഇന്ത്യന്‍ പാസ്സ്പോര്‍ട്ടുമായി കുവൈത്തില്‍ എത്തിയ ആറ് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായി. മൂന്ന് സ്ത്രീകളടക്കമുള്ള സംഘം ഇന്ത്യയിലെ വിമാനത്താവളം വഴിയാണ് കുവൈത്തില്‍ എത്തിയത്. ആറ് വ്യാജ ഇന്ത്യന്‍ പാസ്സ്പോര്‍ട്ടുകള്‍ക്ക് പുറമെ ആറ് വ്യാജ മലേഷ്യന്‍ പാസ്സ്പോര്‍ട്ടുകളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട് [www.malabarflash.com]
ശ്രീലങ്കന്‍ പാസ്സ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. പിന്നീട് വ്യാജ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തില്‍ എത്തുകയും കുവൈത്തില്‍നിന്ന് മലേഷ്യന്‍ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് മലേഷ്യയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കടക്കാനായിരുന്നു ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സിസ്റ്റ് ലോഞ്ചില്‍ വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെ ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ സഞ്ചരിച്ചത് എന്ന് വ്യക്തമല്ല. ശ്രീലങ്കയില്‍ കഴിഞ്ഞ മാസം നടന്ന ബോംബ് സ്ഫോടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്രയും പേര്‍ വ്യാജ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്ത സംഭവം ഇന്ത്യയിലെ വിമാനത്താവളത്തില്‍ ഉണ്ടായ വന്‍ സുരക്ഷാപിഴവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

No comments:
Post a Comment