കോഴിക്കോട്: കളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ടു വിദ്യാർഥികള്‍ക്ക് പരിക്ക്. കൊടുവള്ളി ചുണ്ടപ്പുറം കേളോത്തുപുറായില് അദീബ് റഹ്മാന് (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.[www.malabarflash.com]
ഇവരുടെ അയല്‍വാസിയും ബി.ജെ.പി നേതാവുമായ പൂക്കള തിരുവോത്ത് സദാശിവന്റെ വീട്ടുമുറ്റത്തുവെച്ചാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. കുട്ടികളുടെ കൈക്കും മുഖത്തുമാണ് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. കളിക്കുന്നതിനിടെ സദാശിവന്റെ വീടിന്റെ മുൻവശത്തെ ടീപ്പോയിയിൽനിന്ന് കിട്ടിയ തീപ്പെട്ടിക്കൂടിനുള്ളില്‍ ചുറ്റിയ നിലയിലുള്ള വസ്തുവിന് കുട്ടികള്‍ തീകൊടുക്കുകയായിരുന്നുവെന്ന് വീട്ടുടമ സദാശിവന് പറഞ്ഞു.
വീട്ടിൽ സ്ഫോടകവസ്തു എത്തിയതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് പരാതി നൽകുമെന്ന് അറിയിച്ചു. രണ്ട് ഡിറ്റനേറ്ററുകളിൽ ഒന്നാണ് പൊട്ടിയതെന്ന് കൊടുവള്ളി പോലീസ് പറഞ്ഞു.
മെഡിക്കൽ കോളജിലെത്തി എസ്.ഐ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സയിൽ കഴിയുന്ന കുട്ടികളിൽനിന്നു മൊഴിയെടുത്തു. സ്ഫോടനം സംബന്ധിച്ച് കേസെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

No comments:
Post a Comment