ഇടുക്കി: അന്തർസംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നു കരുതുന്ന തമിഴ്നാട് സ്വദേശിയെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. തേവാരം മുതൽസ്ട്രീറ്റിൽ അരുണ്‍കുമാറി (ഗണപതി-24) നെയാണ് ബാലഗ്രാമിൽനിന്നു പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഗൂഡല്ലൂർ രാജീവ് ഗാന്ധിനഗർ സ്വദേശി ഭാസ്കരൻ(45) ഓടി രക്ഷപ്പെട്ടു.[www.malabarflash.com]
ബാലഗ്രാമിൽ അരുണ്‍കുമാർ താമസിക്കുന്ന ഷെഡിൽ നടത്തിയ പരിശോധനയിൽ 500ന്റെ 15 കള്ളനോട്ടുകൾ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി 10 ഓടെയാണ് പോലീസ് പരിശോധന നടത്തിയത്.
ബാലഗ്രാമിൽ ഓട്ടോറിക്ഷയിൽ എത്തിയ ഇവർ കൂലിയായി നൽകിയ 500 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ഡ്രൈവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗണപതിയും ഭാസ്കരനും തൂക്കുപാലത്തെ ബിവറേജസ് മദ്യവിൽപനശാല, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കള്ളനോട്ട് മാറിയെടുക്കാൻ ശ്രമിച്ചിരുന്നു. മദ്യവിൽപന ശാലയിലെ ജീവനക്കാർക്കു സംശയം തോന്നിയതോടെ ഇരുവരും ഇവിടെനിന്നു ഓടി രക്ഷപ്പെട്ടു.
നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താമസസ്ഥലം പരിശോധിച്ചപ്പോഴാണു ബാഗിൽ ഒളിപ്പിച്ച നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തിയത്. അരുണ്‍കുമാറും ഭാസ്കരനും ബാലഗ്രാമിലെ പശു ഫാമിലെ ജോലിക്കാരാണ്.
അരുണ്‍കുമാർ ഒന്നരമാസം മുന്‍പും ഭാസ്കരൻ ഒരാഴ്ചയ്ക്ക് മുന്‍പുമാണ് ഫാമിൽ ജോലിക്കായി എത്തിയത്. ഭാസ്കരനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാസ്കരൻ സംഘത്തിലെ പ്രധാന കണ്ണിയാണെന്നു സിഐ റെജി എം. കുന്നിപ്പറന്പിൽ പറഞ്ഞു. പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കി.
കള്ളനോട്ടിന്റെ ഉറവിടവും സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്താൻ കട്ടപ്പന ഡിവൈഎസ്പി പി.പി. ഷംസ്, നെടുങ്കണ്ടം സിഐ റെജി എം. കുന്നിപ്പറന്പിൽ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ രൂപീകരിച്ചു.
നെടുങ്കണ്ടം എസ്ഐ കെ.എ. സാബു, പോലീസ് ഉദ്യോഗസ്ഥരായ റെജിമോൻ, സന്തോഷ് വർഗീസ്, റിജോമോൻ, ഗീതു ഗോപിനാഥ്, ഷാനു എം.വാഹിദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

No comments:
Post a Comment