റിയാദ്: ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അറബിലീഗ് നേതാക്കളുടെ ഉച്ചകോടി 30നു മക്കയിൽ ചേരും. അന്നു തന്നെ ഗൾഫ് നേതാക്കളുടെ മറ്റൊരു ഉച്ചകോടിയും നടക്കും. സൗദിയിലെ സൽമാൻ രാജാവാണ് രണ്ടു സമ്മേളനങ്ങളും വിളിച്ചു ചേർത്തിരിക്കുന്നത്.[www.malabarflash.com]
ഇറാനുമായി യുദ്ധത്തിന് ആഗ്രഹമില്ലെങ്കിലും സ്വയം പ്രതിരോധത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി അബ്ദൽ അൽ ജുബൈർ പത്രസമ്മേളനത്തിൽ പറഞ്ഞു. സൗദിയുടെ താത്പര്യങ്ങൾക്കു നേരേയുണ്ടാവുന്ന ഏത് ആക്രമണത്തെയും ശക്തമായി നേരിടും. പന്ത് ഇനി ഇറാന്റെ കോർട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെ സൗദിയുടെ എണ്ണക്കപ്പലുകളുടെ നേർക്കും എണ്ണ പന്പിംഗ് സ്റ്റേഷനുകളുടെ നേർക്കും നടന്ന ആക്രമണമാണു ഗൾഫിൽ സംഘർഷം വർധിപ്പിച്ചത്. ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് സൗദി ആരോപിച്ചു. എന്നാൽ ഇറാൻ ഇതു നിഷേധിക്കുകയാണ്.
എണ്ണ പന്പിംഗ് സ്റ്റേഷനുകളുടെയും എണ്ണക്കുഴലുകളുടെയും നേർക്കു നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൗതിഷിയാ വിമതർ ഏറ്റെടുത്തിരുന്നു.
ഇതിനിടെ ഗൾഫ് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽ മാൻ രാജകുമാരൻ ടെലഫോണിൽ ചർച്ച നടത്തി.
ഇറാനിൽനിന്നുള്ള ഭീഷണി നേരിടാനായി ഈയിടെ അമേരിക്ക ഗൾഫിലേക്ക് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും ബി52 ബോംബറുകളും അയച്ചിരുന്നു.

No comments:
Post a Comment