കോഴിക്കോട്: കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കവേ മിമിക്ര കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് മരിച്ചത്. തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ ഞായറാഴ്ച രാത്രി പരിപാപടി അവതരിപ്പിക്കാനെത്തിയതായിരുന്നു റഫീഖ്.[www.malabarflash.com]
കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു റഫീഖ്.
കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു റഫീഖ്.
പരേതനായ ചക്കുംകടവ് എൻ എസ് മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകനാണ് റഫീഖ്. മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ ഫഹ് മിത. മക്കൾ: ഇനായത്ത്, തമീം.
No comments:
Post a Comment