ഹൈദരാബാദ്: ആവേശം അവസാനപന്തിലേക്കു നീണ്ട ത്രില്ലർ ഫൈനലിൽ ഒരു റൺസിനു ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം സ്വന്തമാക്കി.[www.malabarflash.com]
മുംബൈയുടെ 149 റൺസ് പിന്തുടർന്ന ചെന്നൈ ഒരു റൺ പിന്നിൽ വീണു. കൈവിട്ട കളി തികഞ്ഞ മികച്ച ബൗളിംഗിൽ മുംബൈ തിരിച്ചുപിടിക്കുകയായിരുന്നു. ഹൈവോൾട്ടിൽ കത്തിനിന്ന ഷെയിൺ വാട്സൺ അവസാന ഓവറിൽ പുറത്തായതും കളിയിൽ നിർണായകമായി.
അവസാന പന്തിൽ ചെന്നൈയ്ക്കു ജയിക്കാൻ രണ്ടു റൺസ്. മലിംഗയുടെ യോർക്കർ ശാർദുൽ ഠാക്കൂറിനെ എൽബിയിൽ കുടുക്കി. അതുവരെ ചെന്നൈയുടെ വിജയം പ്രതീക്ഷിച്ച ഹൈദരാബാദ് സ്റ്റേഡിയം മുംബൈയുടെ അവിശ്വസനീയ വിജയത്തിൽ പൊട്ടിത്തെറിച്ചു. മുംബൈ നാലാം കിരീടം സ്വന്തമാക്കി ചരിത്രത്തിൽ ഇടംനേടി. ആദ്യമായാണ് ഒരു ടീം നാല് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കുന്നത്. ഈ സീസണിൽ ചൈന്നെയ്ക്കു മുംബൈയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന ദുഷ്പേരും ധോണിക്കും ടീമിനും മായിക്കാനായില്ല.
മലിംഗ എറിഞ്ഞ അവസാന ഓവറിൽ ഒമ്പത് റൺസായിരുന്നു ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. അർധസെഞ്ചുറിയുമായി ഷെയിൻ വാട്സൺ (80) ക്രീസിൽ. മലിംഗയുടെ ഒരു ഓവറിൽ 20 റൺസ് അടിച്ചുകൂട്ടിയതിന്റെ ആത്മവിശ്വാസത്തിൽ വാട്സൺ ഹൈവോൾട്ടിൽ കത്തിനിൽക്കുമ്പോൾ ചെന്നൈ വിജയം ഉറപ്പിച്ചു. എന്നാൽ അവസാന ഓവറിൽ മലിംഗ വേറെ ലെവലായിരുന്നു. ആദ്യ രണ്ടു പന്തുകളിൽ സിംഗിൾ. മൂന്നാം പന്തിൽ വാട്സൺ ഡബിൾ. എന്നാൽ നാലാം പന്തിൽ കളിമാറി. ഡബിൾ ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ വാട്സൺ പുറത്ത്. ഇതോടെ കളി എങ്ങോട്ടും തിരിയാമെന്നായി.
അഞ്ചാം പന്തിൽ വാട്സണു പകരമെത്തിയ താക്കൂർ ഡബിൾ ഓടിയതോടെ ചെന്നൈയ്ക്കു ജീവനായി. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. ആവേശം കൊടുമുടികയറി. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ആൾക്കൂട്ടത്തിനിടെ വീണ മുട്ടുസൂചികളുടെ ശബ്ദം ഇങ്ങ് ക്രീസുവരെ നീണ്ടുകേട്ടു. ക്യാപ്റ്റൻ രോഹിത് ശർമയും മലിംഗയും കൂട്ടിയുംകിഴിച്ചും ആലോചനയിൽ. കിന്റൺ ഡീകോക്കിനെ അടുത്ത് വിളിച്ച് നിർദേശങ്ങൾ. ഒടുവിൽ മലിംഗ അവസാന പന്തിനായി തയാറെടുത്തു. ഓടിയടുത്ത മലിംഗയുടെ യോർക്കർ ശാർദൂലിന്റെ പാഡിൽ തട്ടിത്തെറിച്ചു. ഹൗസ് ദാറ്റ്....? സ്റ്റേഡിയം തൊണ്ടപൊട്ടി. അമ്പയറുടെ ചൂണ്ടുവിരൽ ആകാശത്തേക്ക്. മുംബൈ ചരിത്രം സൃഷ്ടിച്ച് കിരീടത്തിൽ മുത്തമിട്ടു.
59 പന്തിൽ നാല് സിക്സും എട്ടു ബൗണ്ടറിയുമായി അടിച്ചുതകർത്ത വാട്സൺ പുറത്തായതാണ് കളിയിൽ നിർണായകമായത്. മൂന്നു തവണ മുംബൈ വാടസണെ കൈവിട്ടതോടെ ഭാഗ്യം ചെന്നൈ പക്ഷത്താണെന്ന് ആരാധകർ വിശ്വസിച്ചു. എന്നാൽ നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുനൽകി രണ്ടു നിർണായക വിക്കറ്റുകൾ പിഴുത ബുംമ്രയും നാല് ഓവറിൽ 14 റൺസിന് ഒരു വിക്കറ്റിട്ട ചാഹറും മുംബൈയെ വിജയതീരത്തെത്തിച്ചു.
നേരത്തെ കീറൺ പൊള്ളാർഡ് പുറത്താകാതെ നേടിയ 41 റൺസാണ് മുംബൈയ്ക്കു മാന്യമായ സ്കോർ നൽകിയത്. 25 പന്തിൽ മൂന്നു സിക്സും മൂന്നു ഫോറും ഉൾപ്പെടുന്നതായിരുന്നു പൊള്ളാർഡിന്റെ ഇന്നിംഗ്സ്. ഡീ കോക്കും (29) ഇഷാൻ കിഷനും (23) ഭേദപ്പെട്ട പ്രകടനം നടത്തി.

No comments:
Post a Comment