റിയാദ്: ഉംറ ചെയ്തു മടങ്ങുകയായിരുന്നു കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് യുവതി മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി വലിയകത്ത് വീട്ടില്‍ അബ്ദുറസാഖിന്റെ മകള്‍ സനോവര്‍ റസാഖാണ് (20) മരിച്ചത്.[www.malabarflash.com]
വാഹനം ഓടിച്ചിരുന്ന അബ്ദുല്‍ റസാഖും ഭാര്യ ജിഷയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും ഗുരുതര പരിക്കേറ്റ 13കാരിയായ മകള്‍ തമന്ന റസാഖിനെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച സനോവര്‍. ഡാറ്റാകോം കമ്പനിയുടെ റിയാദ് ശാഖയില്‍ ജോലി ചെയ്തിരുന്ന റസാഖ് ഏഴ് മാസംമുമ്പാണ് ദമ്മാം ശാഖയില്‍ പ്രോജക്ട് മാനേജറായി പ്രവേശിച്ചത്. മുസാഹ്മിയക്കു സമീപം മക്ക ഹൈവേയിലായിരുന്നു അപകടം.
ഡിവൈഡറില്‍ ഇടിച്ച കാര്‍ മറിയുകയായിരുന്നു. പിന്‍സീറ്റുകളിലായിരുന്ന മക്കള്‍ രണ്ടുപേരും കാറില്‍ നിന്നും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.
No comments:
Post a Comment