അടൂർ: സഹോദരീപുത്രനെ മർദിച്ചതു ചോദ്യംചെയ്തതിനെത്തുടർന്നുള്ള തർക്കത്തിനിടെ പ്രവാസിയായ ഗൃഹനാഥൻ തലയ്ക്കടിയേറ്റു മരിച്ചു. പഴകുളം ഐഫ മൻസിലിൽ ഷറഫുദീനാ(45)ണ് മരിച്ചത്.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് പഴകുളം തടത്തിവിളകിഴക്കേതിൽ സജീദ് (36), സംസം വില്ലയിൽ നജീബ്(42) എന്നിവരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികളായ ഇവർ തമ്മിൽ നിലനിന്നിരുന്ന മുൻ വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി 10ന് പഴകുളം പള്ളിയിൽ നമസ്കാരത്തിനു ശേഷം കെപി റോഡിലെത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായത്. ഷറഫുദീന്റെ സഹോദരിയുടെ മകൻ നാസീമിനെ പഴകുളം പെട്രോൾ പന്പിൽ വച്ചു നജീബ് മർദിച്ചിരുന്നതായി പറയുന്നു. ഇതു ഷറഫുദിനും നാസീമും ചോദ്യം ചെയ്തതാണ് അടിപിടിയിൽ എത്തിയത്. സംഘർഷത്തിനിടെ റോഡരികിലെ പരസ്യ ബോർഡെടുത്ത് ഷറഫുദീന്റെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് അടൂർ പോലീസ് പറഞ്ഞു. അടിയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന്റെ തല പൊട്ടിപ്പിളർന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും എത്തി തെളിവുകൾ ശേഖരിച്ചു.
സംഭവം നടന്നതിനു സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചു. അടൂർ ഡിവൈഎസ്പി കെ.എ. തോമസ്, സിഐ സുധിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.വിദേശത്തു ജോലിയിലായിരുന്ന ഷറഫുദീൻ രണ്ടാഴ്ച മുന്പാണ് അവധിക്ക് എത്തിയത്. ഭാര്യ: ഷൗഫി. മക്കൾ: ഐഫ, ആഫിൽ.

No comments:
Post a Comment