കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിദുബൈയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച എട്ടു കിലോ കുങ്കുമപ്പൂവുമായി യുവാവ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് യാസർ അറാഫത്ത് (39) ആണ് അറസ്റ്റിലായത്.[www.malabarflash.com]
ലോകത്തിൽ ഏറ്റവും ഗുണനിലവാരമുള്ള കുങ്കുമപ്പൂവായ കാഷ്മീരി കുങ്കുമപ്പൂവ് ചെക്കിംഗ് ബാഗിൽ ഒളിപ്പിച്ചാണ് പ്രതി കടത്താൻ ശ്രമിച്ചത്. ഇന്ത്യയിൽ ഇതിനു കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് വില. ഗൾഫിൽ കിലോഗ്രാമിന് 50 ലക്ഷം രൂപയോളം ലഭിക്കും.
ദുബൈയിലേക്ക് പോകുന്നതിനും തിരികെ വരുന്നതിനുമുള്ള വിമാന ടിക്കറ്റും 20,000 രൂപയുമാണ് കുങ്കുമപ്പൂവ് കടത്തുന്നതിനു പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്ന് പ്രതി കസ്റ്റംസ് അധികൃതരോടു പറഞ്ഞു.
കുങ്കുമപ്പൂവ് എത്തിച്ചു കൊടുത്ത ആളെ കുറിച്ചും ദുബൈയിയിൽ കൈപ്പറ്റാൻ എത്തുമെന്ന് പറഞ്ഞവരെ കുറിച്ചും യാതൊരു വിവരവും അധികൃതർക്കു ലഭിച്ചിട്ടില്ല.

No comments:
Post a Comment