Latest News

അവധിക്കാലത്ത് ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം നേടിയത് 60 കുട്ടികള്‍

നീലേശ്വരം: നിരവധി ദേശീയ -അന്തര്‍ദേശിയ ബാസ്‌ക്കറ്റ് ബോള്‍ താരങ്ങള്‍ക്ക് ജന്മം നല്‍കിയ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബാസ്‌കറ്റ് ബോള്‍ ക്വാര്‍ട്ടില്‍ ഈ അവധിക്കാലത്ത് ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം നേടിയത് 60 കുട്ടികള്‍.[www.malabarflash.com]

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്റെയും സഹകരണത്തോടെ എം ഗോപിനാഥന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റാണ് കുട്ടികള്‍ക്കായി അവധിക്കാല ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം നല്‍കിയത്.

സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ച് സുധീപ് ബോസിന്റെ നേതൃത്വത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡണ്ട് ശ്രീനിവാസന്‍ പള്ളിക്കര, ട്രഷറര്‍ ദിനേശന്‍ മാസ്റ്റര്‍ എന്നിവരാണ് പരിശീലനം നല്‍കിയത്.

ഒന്നരമാസം നീണ്ടുനിന്ന പരിശീലനത്തിലൂടെ ഈ കുട്ടികള്‍ ബാസ്‌ക്കറ്റ് ബോളിന്റെ ശാസ്ത്രീയ അടവുകള്‍ പഠിച്ചെടുത്തു. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം, ഗോപിനാഥന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എറുവാട്ട് മോഹനന്‍, സെക്രട്ടറി പി എ രാമചന്ദ്രന്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട് ചന്ദ്രന്‍ നവോദയ, വിനോദ് അരമന, എം മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 9 വര്‍ഷമായി തുടര്‍ച്ചയായി ഗോപിനാഥന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ബാസ്‌ക്കറ്റ് പരിശീലനം നല്‍കി വരുന്നുണ്ട്.

ഇവിടെ നിന്നും പരിശീലനം ലഭിച്ച നിരവധി കുട്ടികള്‍ സബ് ജൂനിയര്‍, ജൂനിയര്‍ തലങ്ങളില്‍ സംസ്ഥാന തലങ്ങളില്‍ പോലും മത്സരിച്ചിട്ടുണ്ട്. കോച്ചിംഗ് ക്യാമ്പിന്റെ സമാപനം മെയ് 19ന് രാവിലെ രാജാസ് ഹൈസ്‌ക്കൂള്‍ മൈതാനിയില്‍ നടക്കും.

എറുവാട്ട് മോഹനന്റെ അധ്യക്ഷതയില്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്മാന്‍ വിശിഷ്ട അതിഥിയായിരിക്കും. മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, വി കെ രാജന്‍, പി വിജയകുമാര്‍, ടി രാധാകൃഷ്ണന്‍, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ടി സി ഉദയവര്‍മ്മ രാജ, ഡോ. വി സുരേശന്‍, കെബിഎ ജോയിന്റ് സെക്രട്ടറി പ്രൊഫ. പി രഘുനാഥ് എന്നിവര്‍ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.