Latest News

പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം; ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 25ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് മേ​യ് 24ൽ ​നി​ന്നും 25ലേ​ക്ക് മാ​റ്റി. എ​സ്എ​സ്എ​ൽ​സി പു​നഃ​പ​രി​ശോ​ധ​ന ഫ​ലം കൂ​ടി അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഒ​രു ദി​വ​സം നീ​ട്ടി​യ​ത്.[www.malabarflash.com]

പു​നഃ​പ​രി​ശോ​ധ​ന ഫ​ലം വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് പ​രീ​ക്ഷ ഭ​വ​ന്‍റെ ശ്ര​മം. പു​നഃ​പ​രി​ശോ​ധ​ന​യി​ൽ മാ​ർ​ക്ക് വ​ർ​ധി​ക്കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​യി​ൽ ഈ ​മാ​റ്റം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് ത​ന്നെ വ​രു​ത്തും.

പ​രീ​ക്ഷ ഭ​വ​നി​ൽ​നി​ന്ന് മാ​ർ​ക്ക് വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് ശേ​ഖ​രി​ച്ചാ​യി​രി​ക്കും മാ​റ്റം വ​രു​ത്തു​ക. മാ​ർ​ക്ക് മാ​റ്റം കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് മേ​യ് 25ന് ​രാ​വി​ലെ പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച സ്കൂ​ളു​ക​ളി​ൽ 25നും 27​നും പ്ര​വേ​ശ​നം നേ​ടാം. 29ന് ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രു​ന്ന ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം 30നാ​യി​രി​ക്കും പ്ര​സി​ദ്ധീ​ക​രി​ക്കു​ക. 30നും 31​നും സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.