കൊച്ചി: യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. കലൂർ ജോർജ് ഈഡൻ റോഡിൽ താമസിക്കുന്ന നിയാസ് മരക്കാരെ (58)യാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
മോഡലിങ് രംഗത്ത് താത്‌പര്യമുള്ള ഇരുപത്തിരണ്ടുകാരിയെ ട്രയൽ ഷൂട്ടിന് എന്ന പേരിൽ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി. ട്രയൽ റൂമിൽ വസ്ത്രം മാറുന്നതിനിടെ ഫോട്ടോകൾ എടുക്കുകയും പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതി പകർത്തിയ യുവതിയുടെ നഗ്നഫോട്ടോകൾ പോലീസ് പിടിച്ചെടുത്തു. നോർത്ത് ഇൻസ്പെക്ടർ ആർ. റോജ്, എസ്.ഐ. അനസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No comments:
Post a Comment