കരിപ്പൂർ: നാല് വർഷത്തിനുശേഷം കരിപ്പൂർ ഹജ്ജ് ഹൗസ് വീണ്ടും സജീവമാകുന്നു. ഈ വർഷം ഹജ്ജ് ക്യാമ്പ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തീർഥാടകരെ വരവേൽക്കുന്നതിനുള്ള ഒരുക്കം ഹജ്ജ് ഹൗസിൽ ആരംഭിച്ചു.[www.malabarflash.com]
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾക്ക് വീണ്ടും അനുമതി ലഭിച്ചതോടെയാണ് ഹജ്ജ് സർവിസും പുനരാരംഭിക്കുന്നത്. റൺവേ നവീകരണത്തിനായി 2015ൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കരിപ്പൂരിൽനിന്നുള്ള ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
അതിനെ തുടർന്ന് കഴിഞ്ഞ നാല് വർഷവും ക്യാമ്പ് നെടുമ്പാശ്ശേരിയിലായിരുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം ജൂലൈ ഏഴിന് രാവിലെ 7.10നാണ് കരിപ്പൂരിൽനിന്ന് ആദ്യ സർവിസെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു.
ക്യാമ്പിന് സൗകര്യങ്ങൾ ഒരുക്കുന്നതിനായി മേയ് 19ന് കോഴിക്കോട്ട് ഹജ്ജ് കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 14 മുതൽ 17 വരെ നെടുമ്പാശ്ശേരിയിലും ക്യാമ്പ് നടക്കും. കരിപ്പൂരിൽനിന്ന് സൗദി എയർലൈൻസിനും കൊച്ചിയിൽ എയർ ഇന്ത്യക്കുമാണ് കരാർ.
ക്യാമ്പിന് മുന്നോടിയായി ഹജ്ജ് ഹൗസിലെ ലിഫ്റ്റ് പ്രവർത്തനസജ്ജമാക്കണം. ശുചിമുറി നവീകരിക്കുകയും മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം. നേരത്തെ, കരിപ്പൂരിൽനിന്ന് പരമാവധി ആറായിരത്തോളം പേരാണ് ഹജ്ജിന് പോയിരുന്നത്. ഇക്കുറി 10,464 പേരാണ് ഇവിടെനിന്ന് യാത്ര തിരിക്കുക. ഇവർക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം വിമാനത്താവള ഉദ്യോഗസ്ഥരുമായി ഹജ്ജ് കമ്മിറ്റി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ സൗകര്യങ്ങളുള്ള പഴയ അന്താരാഷ്ട്ര ആഗമന ഹാൾ തീർഥാടകർക്ക് യാത്ര പുറപ്പെടുന്നതിന് ഉപയോഗിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ഹാജിമാരുടെ ബാഗേജ് പരിശോധന ഇത്തവണയും ഹജ്ജ് ഹൗസിലാകും. യാത്ര മദീനയിലേക്കായതിനാൽ ഇക്കുറി ഇഹ്റാം കെട്ടൽ ഇവിടെനിന്നുണ്ടാകില്ലെന്നും ചെയർമാൻ പറഞ്ഞു.
അഞ്ച് കോടിയോളം ചെലവഴിച്ച് 72,000 ചതുരശ്ര അടിയിൽ നിർമിച്ച ഹജ്ജ് ഹൗസ് 2007 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്

No comments:
Post a Comment