Latest News

മുസ്‌ലിംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി അയോധ്യയിലെ ക്ഷേത്രം

അയോധ്യ: സംഘ്പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത അയോധ്യയില്‍ മത സൗഹാര്‍ദത്തിന്റെ മഹനീയ മാതൃകയായി സരയൂകുഞ്ച് ക്ഷേത്രം. റംസാന്‍ നോമ്പെടുത്ത മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇഫ്ത്താര്‍ ഒരുക്കിയാണ് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം മാതൃകയായത്.[www.malabarflash.com]

അയോധ്യ-ബാബറി തര്‍ക്ക ഭൂമിക്ക് സമീപത്താണ് സരയൂ കുഞ്ച് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയോധ്യയില്‍ സമാധാനവും ഐക്യവും പ്രചരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് ജുഗള്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു. 

റംസാന്‍ മാസത്തില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുന്നത് ക്ഷേത്രത്തില്‍ പാരമ്പര്യമായി നടന്നുപോരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

ഇഫ്താര്‍ വിരുന്നിലേക്ക് രാഷ്ട്രീയ നേതാക്കളേയൊന്നും ക്ഷണിച്ചിരുന്നില്ല. നേരത്തെ അയോധ്യയിലെ പ്രശസ്ത ക്ഷേത്രമായ ഹനുമാന്‍ ഗാര്‍ഹിയില്‍വച്ചായിരുന്നു ഇഫ്താര്‍ ഒരുക്കിയിരുന്നുത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.