ജിദ്ദ: ജിദ്ദ, മക്ക എന്നിവിടങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം സൗദി സൈന്യം തകര്‍ത്തതായി റിപോര്‍ട്ട്. പ്രദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.[www.malabarflash.com]
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. യമന്‍ അതിര്‍ത്തിയില്‍ നിന്നും തൊടുത്ത മിസൈല്‍ ആകാശത്തു വച്ചു തന്നെ തകര്‍ക്കുകയായിരുന്നുവെന്നു റിപോര്‍ട്ടു വ്യക്തമാക്കുന്നു.
സൈന്യത്തിന്റെ പ്രതിരോധ സംവിധാനം ഉപയോഗിച്ച്, മക്കയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ത്വാഇഫില്‍ വച്ചാണ് മിസൈലുകള്‍ തകര്‍ത്തത്. മക്കയും ജിദ്ദയും ലക്ഷ്യമാക്കി 2017ലും ഹൂതി മിസൈലാക്രമണ ശ്രമമുണ്ടായിരുന്നു. ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ ത്വാഇഫില്‍ വച്ചു തകര്‍ത്തതായി നേരത്തെയും റിപോര്‍ട്ടുകളുണ്ടായിരുന്നു.

No comments:
Post a Comment