ഉദുമ: കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എരോല്‍ പ്രദേശത്ത് നിന്നും വിജയിച്ച വിദ്യാര്‍ത്ഥികളെ എസ്.എസ്.എഫ് എരോല്‍ യൂണിററ് അനുമോദിച്ചു. എരോല്‍ പ്രദേശത്ത് നിന്നും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ 25 പേരാണ് വിജയിച്ചത്.[www.malabarflash.com]
എരോല്‍ സുന്നി സെന്ററില്‍ നടന്ന പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സഈദ് സഖാഫി എരോല്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് സയ്യിദ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, ബി. നാരായണന്‍ ഉപഹാരം നല്‍കി.
ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം അബ്ദുല്‍റസാഖ്, ബി.എ അഷ്‌റഫ് മുല്ലച്ചേരി, റഫീഖ് അബ്ബാസ്, ശംസീര്‍ കാപ്പില്‍, ഉമറുല്‍ ഫാറൂഖ്, നാസര്‍ എരോല്‍, സലീം കാപ്പില്‍ നാജാത്ത് ഹുസൈന്‍, അബൂബക്കര്‍ അബ്ബാസ്, മുനീര്‍ ആലിക്കുഞ്ഞി, ശിഹാബ് എന്‍.വി, തൗഫീഖ്, അനസ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍റഹിമാന്‍ എരോല്‍ സ്വാഗതവും, ശരീഫ് എരോല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment