ഉദുമ: രാജമോഹന്‍ ഉണ്ണിത്താന്റെ വിജയാഘോഷത്തിന്റെ മറവില്‍ മുസ്ലിീ ലീഗ് പ്രവര്‍ത്തകര്‍ സിപിഐ എം, ഐഎന്‍എല്‍ ഓഫീസും സേവ കേന്ദ്രവും അക്രമിച്ചു. [www.malabarflash.com]
മേല്‍പറമ്പ് ജങ്ഷനിലെ സിപിഐ എം ചെമ്മനാട് ലോക്കല്‍ കമ്മിറ്റി ഓഫീസ്, സിപിഐ എം ചെമ്മനാട് ബ്രാഞ്ച് ഓഫിസ്, താഴെ കളനാട്ടെ ഐഎന്‍എല്‍ ഓഫീസ്, ബേക്കലത്തെ ഐഎന്‍എല്‍ പഞ്ചായത്ത് ഓഫീസിന് താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സേവ ഓഫീസുമാണ് അക്രമിച്ചത്.
ഞായറാഴ്ച പകല്‍ രണ്ടു മണിയോടെയാണ് സംഭവം. രാജമോഹന്‍ ഉണ്ണിത്താന്റെ മുന്നില്‍ വെച്ചാണ് ലീഗുകാരുടെ അക്രമം. സിപിഐ എം ഓഫീസിന്റെ കൊടിയും ബോര്‍ഡു തകര്‍ത്തു. ഐഎന്‍എല്‍ ഓഫിസും സേവ കേന്ദ്രവും അടിച്ചു തകര്‍ത്തു.
ബേക്കല്‍, മേല്‍പറമ്പ് പോലീസ് കേസെടുത്തു.
അക്രമത്തില്‍ സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. എല്‍ഡിഎഫ് ഉദുമ മണ്ഡലം കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് എന്നിവര്‍ അക്രമിച്ച ഓഫീസ് സന്ദര്‍ശിച്ചു.
No comments:
Post a Comment