കോട്ടയം: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മണർകാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയിൽ ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]
അരീപ്പറന്പ് പറപ്പള്ളിക്കുന്ന് രാജീവ് ഗാന്ധി കോളനി ഇടത്തറ പരേതനായ ശശിയുടെ മകൻ യു. നവാസ് (27)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.15നാണു സ്റ്റേഷനിലെ സന്ദർശകർക്കുള്ള ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിൽ മൂത്രമൊഴിക്കാൻ പോയ നവാസിനെ കാണാനില്ലെന്നാണു പോലീസ് ആദ്യം പറഞ്ഞതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച രാത്രി ഒന്പതിനാണു സംഭവങ്ങളുടെ തുടക്കം. മദ്യപിച്ച് ബഹളമുണ്ടാക്കുകയും അക്രമാസക്തനായി ഭാര്യയെയും മകളെയും അനുജൻ നൗഷാദിനെയും മർദിക്കുകയും ചെയ്തുവെന്ന പരാതിയോടെ ബന്ധുക്കളാണു പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് മണർകാട് എസ്ഐ അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നവാസ് ഓടിക്കളഞ്ഞു.
പോലീസ് മടങ്ങിയ ശേഷം വീണ്ടുമെത്തി ബഹളം ഉണ്ടാക്കി സ്വന്തം കൈയിൽ മുറിവേൽപിച്ചതോടെ ഇയാളെ വീട്ടുകാരും അയൽവാസികളും ചേർന്നു പിടികൂടി രാത്രി 10.45ന് പോലീസിൽഏൽപ്പിച്ചു.
പോലീസ് പറയുന്നത് ഇങ്ങനെ: രാത്രി 12ന് കോട്ടയം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പ്രൊട്ടക്ഷൻ കസ്റ്റഡിയിലാണ് സൂക്ഷിച്ചിരുന്നത്. ബന്ധുക്കളെ വിളിച്ചുവരുത്തി ചൊവ്വാഴ്ച രാവിലെ ജാമ്യത്തിൽ വിടാനായിരുന്നു തീരുമാനം.
നവാസ് രാവിലെ 9.13ന് സ്റ്റേഷനിലെ റിസപ്ഷനു മുന്നിൽ നിൽക്കുന്നതും ശുചിമുറിയിലേക്ക് നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ചൊവ്വാഴ്ചകളിൽ പതിവുള്ള സ്റ്റേഷൻ ഓഫീസർമാരുടെ യോഗത്തിനു ശേഷം മടങ്ങിവരുന്പോൾ നവാസിനെ കാണാനുണ്ടായിരുന്നില്ല. തുടർന്നു നടത്തിയ തെരച്ചിലിലാണ് ടോയ്ലെറ്റ് അകത്തുനിന്നു പൂട്ടിയതായും വാതിൽ ചവിട്ടിത്തുറന്നപ്പോൾ തൂങ്ങിനിൽക്കുന്നതായും കണ്ടത്. ഉടൻ മണർകാടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീ കരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നവാസിന്റെ ഭാര്യ: അഞ്ജു. മകൾ: മണിക്കുട്ടി.

No comments:
Post a Comment