Latest News

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.[www.malabarflash.com] 

വിനോദ സഞ്ചാര കേന്ദ്ര മായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

സർദാർ ഫസലിന്റെ പിതാവ് ഖാൻ ഖൈറുല്ല സത്താർ ഖാൻ പത്താൻ, മാതാവ് ഷബ്ന ബീഗം ഖൈറുല്ല, ഭാര്യ അർഷി ഖാൻ, മകൾ സിദ്റ ഖാൻ, സൈദ് ഖാൻ, നൂഹ് ഖാൻ എന്നിവരെയാണ് കാണാതായത്. വ്യാപക തെരച്ചിലിന് ഒടുവിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മാതാവ് ഷബ്ന ബീഗത്തിെൻറ മൃതദേഹം കണ്ടെത്തിയത്.

അപകട വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ സിവിൽ ഡിഫൻസും പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വാദിയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ നടത്തിവരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.