കൊച്ചി: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആറില്‍ വിലയിരുത്തിയ പെരിയയിലെ ഇരട്ടക്കൊലക്കേസ് പിന്നീടെങ്ങനെയാണു വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നുള്ള കൊലപാതകമായി മാറിയതെന്നു ഹൈക്കോടതി.[www.malabarflash.com]
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി സജി സി. ജോര്‍ജ്, ഒമ്പതാം പ്രതി മുരളി, പത്താം പ്രതി രഞ്ജിത്ത് എന്നിവര്‍ നല്കിയ ജാമ്യഹര്‍ജി പരിഗണിക്കവേയാണു സിംഗിള്‍ ബെഞ്ച് ഇതു ചോദിച്ചത്.
നേരത്തേ ഇവരുടെ ജാമ്യഹര്‍ജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച കേസ് ഡയറി ഹാജരാക്കി.
കേസിലെ ഒന്നും രണ്ടും നാലും അഞ്ചു പ്രതികള്‍ ചേര്‍ന്നാണു കൃപേഷിനെയും ശരത് ലാലിനെയും ആക്രമിച്ചു കൊന്നതെന്നും ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്നു രക്തസാമ്പിളുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ബസ് സ്റ്റാന്‍ഡില്‍ വച്ചാണു പ്രതികള്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതെന്നും പ്രോസിക്യൂഷന് വിശദീകരിച്ചു.
കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെ കൊല്ലപ്പെട്ടവരിലൊരാള്‍ ആക്രമിച്ചതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്നാണു പ്രതികള്‍ ഇവരെ കൊന്നതെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. ഈ അവസരത്തിലാണു രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടിയത്. ഒരാളോടു മാത്രമാണു വൈരാഗ്യമെങ്കില്‍ രണ്ടുപേരെയും കൊന്നതെന്തിനാണെന്നും മറ്റെയാളെ ആട്ടിപ്പായിക്കുകയല്ലേ പതിവെന്നും കോടതി ചോദിച്ചു.
ആയുധങ്ങളില്‍നിന്നും പ്രതികള്‍ സഞ്ചരിച്ച കാറില്‍നിന്നും വിരലടയാളം ശേഖരിച്ചില്ലെന്നു പ്രതികള്‍ പറയുന്നതു സത്യമാണോയെന്നും കോടതി ആരാഞ്ഞു. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ പറയുന്നു.
കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളെക്കൂടി കേസിൽ കക്ഷി ചേര്ക്കേണ്ടതല്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഹര്‍ജിക്കാര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നു കേസ് ഡയറി ഉള്‍പ്പെടെ പരിശോധിക്കാനായി സിംഗിള്‍ ബെഞ്ച് ഹര്‍ജി ഈമാസം 28ലേക്കു മാറ്റി.

No comments:
Post a Comment