തലശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച തലശ്ശേരി മുൻ നഗരസഭാംഗം സി.ഒ.ടി. നസീറിനുനേരെ (36) ആക്രമണം. ദേഹമാസകലം വെട്ടും കുത്തുേമേറ്റ് ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
ശനിയാഴ്ച രാത്രി ഏഴരയോടെ തലശ്ശേരി കായ്യത്ത് റോഡിലാണ് സംഭവം. ബൈക്കിൽ സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടയിലാണ് നസീർ ആക്രമിക്കപ്പെട്ടത്. ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗസംഘം കനക് റെസിഡൻസി കെട്ടിടത്തിന് മുന്നിലെ ടൈൽസ് സ്ഥാപനത്തിൻെറ വരാന്തയിൽ വെച്ച് നസീറിനെ ബൈക്കിൽനിന്ന് തള്ളിവീഴ്ത്തി മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും പരിക്കേൽപിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന തലശ്ശേരി കിവിസ് ക്ലബ് ഭാരവാഹി സി.എച്ച്. നൗറിഫിനും കാലിന് വെേട്ടറ്റു. ഇയാളെ തലേശ്ശരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന നസീർ കുറച്ചുകാലമായി പാർട്ടിയുമായി അകന്നുകഴിയുകയായിരുന്നു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് നസീറും സഹപ്രവർത്തകരും ആക്രമിക്കപ്പെട്ടിരുന്നു. തലശ്ശേരിയുടെ വികസനമുരടിപ്പ് തുറന്നുകാട്ടി നസീർ രംഗത്തുവന്നത് ഇടതുമുന്നണിയെ രോഷാകുലരാക്കിയിരുന്നു.
സംഭവം നടന്ന് ഏറെസമയം കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. നസീർ വെേട്ടറ്റുവീണ സ്ഥലത്ത് രക്തം തളംകെട്ടിയിട്ടുണ്ട്. നസീറിന്റെ നിലവിളികേട്ട് കായ്യത്ത് റോഡിലെ പള്ളി പരിസരത്തുനിന്ന് ഓടിക്കൂടിയവരാണ് ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചത്.
തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ വിശ്വംഭരന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പരിസരവാസികളിൽനിന്ന് പോലീസ് മൊഴിയെടുത്തു. നസീർ വെട്ടേറ്റുവീണ സ്ഥലത്തെ കെട്ടിടത്തിന് മുന്നിലെ സി.സി.ടി.വി പരിേശാധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആക്രമികൾ എത്തിയ ബൈക്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്

No comments:
Post a Comment