അബൂദാബി: കടുത്ത വേനല്‍ ചൂടില്‍ ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ നിരവധി വീടുകളില്‍ കൂടിവെള്ളം എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച റിയാസ് കാപ്പിലിനെയും, നൗഷാദ് കളാനാടിനെയുംഅബൂദാബി കെ. എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി അനുമോദിക്കും.[www.malabarflash.com]
കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷന്‍ 70ഓളം കൂടുംബങ്ങള്‍ക്ക് നല്‍കി വന്ന കുടിവെള്ളം രാപകല്‍ ഭേദമന്യേ വീടുകളില്‍ എത്തിച്ച റിയാസും കളനാട് സി.എം. ഉസ്താദ് ഇസ്ലാമിക് സെന്റര്‍ കളനാട് ശാഖ എസ്. കെ. എസ്. എസ്. എഫ്, കമ്മിറ്റിയും സംയുക്തമായി നേതൃത്വം നല്‍കിയ കുടിവെള്ളവിതരണത്തി നൗഷാദ് കളനാടുമായിരുന്നു മുഖ്യ പങ്ക് വഹിച്ചത്.
ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹമായാണ് അനുമോദനം നല്‍കുന്നത്. കാപ്പില്‍ ചാരിറ്റിഫൗണ്ടേഷന്‍ മെമ്പര്‍ കൂടിയായ റിയാസും, കളനാട് സി.എം. ഉസ്താദ് കള്‍ച്ചറല്‍ സെന്റര്‍ മെമ്പറായ നൗഷാദും പ്രതിഫലം കൂടാതെയാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
കൂടിവെള്ളം വിതരണം നടത്തുന്നതിന് നേതൃത്വം നല്‍കിയ കാപ്പില്‍ ചാരിറ്റി ഫൗണ്ടേഷനും, കളനാട് ശാഖഎസ്. കെ. എസ്. എസ്. എഫ്, സിഎം. ഉസ്താദ് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയ്ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കും.
ജൂണ്‍ 30 ന് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അബൂദാബി കെ. എം. സി. സി. ഉദുമ മണ്ഡലം പ്രസിഡന്റ്ആലൂര്‍ സലാം മാങ്ങാട്, ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍ എന്നിവര്‍വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
No comments:
Post a Comment