അടൂര്‍: സ്വകാര്യ ആയുര്‍വേദ നഴ്‌സിങ് സ്‌കൂളിലെ ഹോസ്റ്റലില്‍നിന്ന് കാണാതായ മൂന്നു വിദ്യാര്‍ഥിനികളെയും മഹാരാഷ്ട്രയില്‍ കണ്ടെത്തി. രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.[www.malabarflash.com]
വ്യാഴാഴ്ച വൈകീട്ട് നാലിനാണ് അടൂരിലെ സ്ഥാപനത്തിൽനിന്ന് പെൺകുട്ടികളെ കാണാതായത്. മലപ്പുറം നിലമ്പൂര്‍, പത്തനംതിട്ട സീതത്തോട്, പുണെ വിജനഗര്‍ എന്നിവിടങ്ങളിലുള്ളവരാണ് പെണ്‍കുട്ടികള്‍. ഇവര്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്.
കടയില്‍ സാധനങ്ങള്‍ വാങ്ങാനുണ്ടെന്നുപറഞ്ഞ് ഹോസ്റ്റലില്‍നിന്ന് പുറത്തുപോയ മൂവരും തിരികെവന്നില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ വ്യാഴാഴ്ച രാത്രി ഏഴിനാണ് അടൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ച രാവിലെ ജില്ല പോലീസ് മേധാവി ജി. ജയദേവ് അടൂര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ പുണെക്ക് പോകുന്ന ട്രെയിനില്‍ യാത്രചെയ്യുന്നതായി ഡിവൈ.എസ്.പി കെ.എ. തോമസിന് വിവരം ലഭിക്കുകയും തുടര്‍ന്ന് ആര്‍.പി.എഫിന് പെണ്‍കുട്ടികളുടെ ചിത്രങ്ങളടങ്ങിയ വിവരങ്ങള്‍ കൈമാറുകയുമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇവരോടൊപ്പം രണ്ട് ആണ്‍ സുഹൃത്തുക്കളെയും കണ്ടെത്തിയതായി വിവരം ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി അടൂര്‍ സി.ഐ സുധി ലാലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രഗ്‌നഗിരിയിലേക്ക് തിരിച്ചു.

No comments:
Post a Comment