തളിപ്പറമ്പ്: കാസര്‍കോട് ലോക്സഭാ മണ്ഡലം നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താന്റെ സ്വീകരണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവൻ (69) ആണ് മരിച്ചത്. [www.malabarflash.com]
വെളളിയാഴ്ച രാവിലെ 8.45ന് പട്ടുവം മുതുകുടയിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഘവൻ.
ആദ്യത്തെ സ്വീകരണ ചടങ്ങായിരുന്നു ഇവിടത്തേത്. രാഘവന്റെ മരണത്തെത്തുടർന്ന് സ്വീകരണ ചടങ്ങുകൾമാറ്റിവച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് മഴൂർ ഭവനത്തിലും തുടർന്ന് മുള്ളൂലിലെ തറവാട്ടിലും പൊതുദർശനത്തിനു വച്ചശേഷം മുള്ളൂൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
ഭാര്യ: ജയശ്രീ (ടിടികെ ദേവസ്വം ജീവനക്കാരി). അന്തരിച്ച കോൺഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്റെ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതരായ രാമൻ, ദേവി, ചെയ്യയി, കണ്ണൻ, ഗോവിന്ദൻ, ബാലകൃഷണൻ.

No comments:
Post a Comment