Latest News

പൈലറ്റ് ഭക്ഷണം കഴിച്ച പാത്രം കഴുകുന്നതിനെച്ചൊല്ലി തർക്കം: വിമാനം വൈകിയത് ഒരു മണിക്കൂർ

ന്യൂഡൽഹി: എ‌ഞ്ചിൻ തകരാറും കാലാവസ്ഥ പ്രശ്നങ്ങളുമൊക്കെയാണ് സാധാരണയായി വിമാനം വൈകാനുള്ള കാരണങ്ങൾ. ഭക്ഷണം കഴിച്ച പാത്രത്തെച്ചൊല്ലിയുള്ള തർക്കം മൂലം വിമാനം വൈകിയതായി കേട്ടിട്ടുണ്ടോ? എന്നാൽ എയർ ഇന്ത്യയിൽ കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.[www.malabarflash.com]

താൻ ഭക്ഷണം കഴിച്ച പാത്രം കഴുകാൻ പൈലറ്റ് ജോലിക്കാരോട് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൈലറ്റിന്റെ ഭക്ഷണപ്പാത്രം കഴുകാൻ ക്രൂ മെമ്പർ തയ്യാറായില്ല. തുടർന്ന് ഇരുവരും തർക്കിച്ചു. ഇവരുടെ വഴക്കിനെത്തുടർന്ന് ഒരു മണിക്കൂറോളം വിമാനം വൈകിയെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ മുന്നിൽവച്ചായിരുന്നു തർക്കം. എയർ ഇന്ത്യ ഇതിനെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.