Latest News

കുടുംബപ്രശ്നം മാറ്റാൻ മന്ത്രവാദം ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കോട്ടയം: കുടുംബത്തിൽ പ്രശ്നങ്ങൾ മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് 1.65 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കോന്നി താഴം പാലയ്ക്കൽ സ്വദേശി അഭിലാഷാണ് (38) അറസ്റ്റിലായത്.[www.malabarflash.com] 

അടുത്ത ബന്ധുവിനെയാണ് ഇയാൾ മന്ത്രവാദത്തിന്റെ പേരിൽ കബളിപ്പിച്ചത്. കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ് അഭിലാഷ്. മറ്റ് പലരേയും ഇയാൾ ജോലി വാഗ്ദാനം നല്കി കബളിപ്പിച്ചിട്ടുണ്ടെന്ന് പെരുനാട് എസ്.ഐ ടി.ബിജു പറഞ്ഞു.

ബന്ധുവീട്ടിലെത്തിയ അഭിലാഷിനോട് കുടുംബത്തിൽ അടിക്കടിയുണ്ടാവുന്ന ദോഷങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. അയൽവാസിയുടെ ചെയ്ത്തുദോഷമാണ് ദുരിതങ്ങൾക്ക് കാരണമെന്നും ഇതിൽനിന്ന് മോചനമുണ്ടാവണമെങ്കിൽ മന്ത്രവാദം ചെയ്യുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നുമായിരുന്നു അഭിലാഷിന്റെ ഉപദേശം. 

തങ്ങൾക്ക് മന്ത്രവാദികളെ അറിയില്ലെന്ന് പറഞ്ഞതോടെ അതെല്ലാം ഞാൻ ശരിയാക്കിതരാം, പക്ഷേ നല്ല ചെലവ് വകരുമെന്ന് പറഞ്ഞതോടെ വീട്ടുകാർ സമ്മതിച്ചു. അടുത്ത ആഴ്ചയിൽ മന്ത്രവാദിയുമായി എത്താമെന്ന് പറഞ്ഞ് ബാങ്കിൽകിടന്ന 1.65 ലക്ഷം രൂപയും വാങ്ങി സ്ഥലം വിടുകയായിരുന്നു അഭിലാഷ്.

ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും മന്ത്രവാദിയോ അഭിലാഷോ എത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ബന്ധുക്കൾ പെരുനാട് പൊലീസിൽ പരാതിനൽകിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.